മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ
Sunday, November 29, 2020 11:43 PM IST
മ​ഞ്ചേ​രി: മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക് ത​ട​യാ​ൻ ആ​കു​ന്നി​ല്ല. ശ​ന്പ​ള​വി​ത​ര​ണ​ത്തി​ലെ താ​ള​പ്പി​ഴ​ക​ൾ അ​ന​ന്ത​മാ​യി നീ​ളു​ന്ന​ത് കാ​ര​ണം ജോ​ലി മ​ടു​ത്ത ഏ​താ​നും ജീ​വ​ന​ക്കാ​ർ കോ​ളേ​ജി​ൽ നി​ന്ന് വി​ട്ടു നി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. പ്ര​തി​ഷേ​ധ​ങ്ങ​ളും സൂ​ച​ന​പ​ണി​മു​ട​ക്കു​ക​ളും ഫ​ലം കാ​ണാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൊ​ഴി​ഞ്ഞു​പോ​ക്ക്. അ​ടു​ത്ത​മാ​സം ര​ണ്ടി​ന് പി​ഇ​പി കി​റ്റ് ധ​രി​ച്ച് ചെ​യ്യേ​ണ്ട ജോ​ലി​ക​ളി​ൽ നി​ന്നും വി​ട്ടു നി​ൽ​ക്കും. ഡി​സം​ബ​ർ ഏ​ഴി​ന് സൂ​പ്ര​ണ്ട് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും. 12 മു​ത​ൽ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ആ​രം​ഭി​ക്കും.
ഇ​ത് സം​ബ​ന്ധി​ച്ച് സൂ​പ്ര​ണ്ടി​നും പ്രി​ൻ​സി​പ്പ​ലി​നും ക​ത്ത് ന​ൽ​കി​യ​താ​യി ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. ശ​ന്പ​ളം യ​ഥാ​വി​ധി ന​ൽ​കു​ന്നി​ല്ലെ​ന്ന് താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ർ പ​ല​പ്പോ​ഴാ​യി മു​ഖ്യ​മ​ന്ത്രി ആ​രോ​ഗ്യ​മ​ന്ത്രി, എം​എ​ൽ​എ, ജി​ല്ലാ ക​ള​ക്ട​ർ, ഡി​എം​ഒ, ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്. 530 താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ സേ​വ​നം ചെ​യ്യു​ന്ന​ത്. നാ​ളെ രാ​വി​ലെ 10 മു​ത​ൽ 12 വ​രെ സൂ​ച​നാ​പ​ണി​മു​ട​ക്കാ​യാ​ണ് പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​ന്ന​ത്