യു​ഡി​എ​ഫ് റി​ബ​ൽ സ്ഥാ​നാ​ർ​ഥി പി​ൻ​മാ​റി
Tuesday, December 1, 2020 11:56 PM IST
കാ​ളി​കാ​വ്: കാ​ളി​കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വെ​ള്ള​യൂ​ർ ഡി​വി​ഷ​നി​ൽ യു​ഡി​എ​ഫി​ലെ ഒൗ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ത്ഥി​ക്കെ​തി​രെ ഭീ​ഷ​ണി ഉ​യ​ർ​ത്തി​യ റി​ബ​ൽ സ്ഥാ​നാ​ർ​ഥി പൊ​റ്റ​യി​ൽ റ​ഷീ​ദ് പ്ര​ചാ​ര​ണ രം​ഗ​ത്ത് നി​ന്ന് പി​ൻ​മാ​റി. കാ​ളി​കാ​വ് ഇ​ന്ദി​രാ​ഭ​വ​നി​ൽ വി​ളി​ച്ചു ചേ​ർ​ത്ത വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് നേ​താ​ക്ക​ൾ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റും യുഡിഎ​ഫ് സ്ഥാ​നാ​ർ​ത്ഥി​യു​മാ​യ എ.​കെ.​മു​ഹ​മ്മ​ദ​ലി​ക്കെ​തി​രെ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് സെ​ക്ര​ട്ട​റി​യാ​യ പൊ​റ്റ​യി​ൽ റ​ഷീ​ദ് റി​ബ​ൽ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​ര​രം​ഗ​ത്ത് ഉ​റ​ച്ച് നി​ന്നി​രു​ന്നു. നി​ര​വ​ധി യുഡി എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ പി​ന്തു​ണ​യോ​ടെ പ്ര​ചാ​ര​ണ രം​ഗ​ത്ത് ഏ​റെ മു​ന്നേ​റു​ക​യും ചെ​യ്തി​രു​ന്നു.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കെ​പി​സി​സി അം​ഗം ഇ.​മു​ഹ​മ്മ​ദ് കു​ഞ്ഞി, ഡിസി​സി പ്ര​സി​ഡ​ന്‍റ് വി.​വി.​പ്ര​കാ​ശ്, എ.​പി.​അ​നി​ൽ കു​മാ​ർ തു​ട​ങ്ങി​യ നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ റ​ഷീ​ദു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് സ്ഥാ​നാ​ർ​ത്ഥി​ത്വം മ​ര​വി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഐ.​മു​ജീ​ബ്, സ്ഥാ​നാ​ർ​ത്ഥി എ.​കെ.​മു​ഹ​മ്മ​ദ​ലി, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സി.​ആ​ബി​ദ്, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ​ൻ.​സ​വാ​ദ് എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.