ബീ​ച്ചു​ക​ളി​ൽ ഇ​ന്നുമു​ത​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും
Friday, December 4, 2020 12:45 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ബീ​ച്ചു​ക​ളി​ലും പൊ​തു പാ​ർ​ക്കു​ക​ളി​ലും ഇ​ന്നു മു​ത​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചു​കൊ​ണ്ട് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​കും.
മാനദണ്ഡങ്ങൽ സം​ബ​ന്ധി​ച്ച് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കും. സ​ന്ദ​ർ​ശ​ക​ർ ഇ​വ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തും. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ശു​ചീ​ക​ര​ണം ന​ട​ത്തു​ക​യും മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക​യും ചെ​യ്യും. കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ​ക്ക്‌ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല. എ​ല്ലാ സ​ന്ദ​ർ​ശ​ക​രും മാ​സ്ക് ധ​രി​ക്കു​ക​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യും സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ക്കു​ക​യും വേ​ണം. ഇ​വ ലം​ഘി​ക്കു​ന്നു​ണ്ടോ എ​ന്ന് എ​ല്ലാ ദി​വ​സ​വും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും അ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ം.​
ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ, ഡി​ടി​പി​സി സെ​ക്ര​ട്ട​റി, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ർ, കോ​ഴി​ക്കോ​ട് പോ​ർ​ട്ട്‌ ഓ​ഫീ​സ​ർ എ​ന്നി​വ​ർ​ക്കാ​ണ് ചു​മ​ത​ല .