കോ​ഴി​മാ​ലി​ന്യ ദു​ര്‍​ഗ​ന്ധ​ത്തി​ല്‍ പൊ​റു​തി​മു​ട്ടി ഇ​രു​തു​ള്ളി​പ്പു​ഴ​യോ​ര ഗ്രാ​മം
Thursday, January 21, 2021 12:24 AM IST
കോ​ട​ഞ്ചേ​രി: കോ​ഴി​മാ​ലി​ന്യ​ത്തി​ല്‍ പൊ​റു​തു​മു​ട്ടി കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് 14-ാം വാ​ര്‍​ഡി​ലെ ഇ​രു തു​ള്ളി​പ്പു​ഴ​യോ​ര ഗ്രാ​മം. ക​രി​മ്പാ​ല​കു​ന്ന്, വെ​ളി​മു​ണ്ട, ശാ​ന്തി​തീ​രം, മ​ങ്കോ​ണം, പ​ള്ളി​ത്താ​ഴം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ദു​രി​തം. ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ എ​സ്റ്റേ​റ്റ് ഭൂ​മി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കോ​ഴി മാ​ലി​ന്യ സം​സ്‌​ക​ര​ണ യൂ​ണി​റ്റാ​യ ഫ്ര​ഷ് ക​ട്ട് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​സ​മ​യ​ത്താ​ണ് ദു​രി​തം കൂ​ടു​ത​ൽ.
കൂ​ട​ത്താ​യി ഹൈ​സ്‌​ക്കൂ​ള്‍​പ്പ​ടി, കൂ​ട​ത്താ​യി​പ്പാ​ലം, ചു​ട​ല​മു​ക്ക്, കു​ടു​ക്കി​ലു​മ്മാ​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍​പ്പോ​ലും ദു​ര്‍​ഗ​ന്ധം അ​സ​ഹ​നീ​യ​മാ​കു​ന്നു​വെ​ന്നും നാ​ട്ടു​കാ​ര്‍ പ​രാ​തി​പ്പെ​ടു​ന്നു. പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​നാ​യി നി​ര​വ​ധി പ്രാ​വ​ശ്യം ക​മ്പ​നി മാ​നേ​ജ്‌​മെ​ന്‍റു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​ക​യും ക​രാ​റു​ക​ള്‍ ഒ​പ്പി​ടു​ക​യും ചെ​യ്‌​തെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ട്ടി​ല്ല. താ​മ​ര​ശേ​രി പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലും ന​ട​ത്തി​യ എ​ഗ്രി​മെ​ന്‍റു​ക​ളെ​ല്ലാം പി​ന്നീ​ട് ലം​ഘി​ക്ക​പ്പെ​ടു​ന്ന സ്ഥി​തി​യാ​യി​രു​ന്നു. പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​നാ​യി രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി നാ​ട്ടി​ലെ ജ​ന​കീ​യ സ​മി​തി അ​തി​ജീ​വ​ന സ​മ​ര മു​ഖ​ത്താ​ണ്.