ബഷീർ ജ​ന്മ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍​ക്ക് തു​ട​ക്കം
Friday, January 22, 2021 12:40 AM IST
കോ​ഴി​ക്കോ​ട്: വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എ​ഴു​ത്തി​ല്‍ മാ​ന​വി​ക​ത കൊ​ണ്ടു​വ​ന്ന എ​ഴു​ത്തു​കാ​ര​നാ​യി​രു​ന്നു​വെ​ന്ന് മേ​യ​ര്‍ ഡോ. ​ബീ​ന ഫി​ലി​പ്. അ​ഖി​ലേ​ന്ത്യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍, കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല ബ​ഷീ​ര്‍ ചെ​യ​ര്‍, മ​ല​യാ​ളം സ​ര്‍​വ​ക​ലാ​ശാ​ല, ബേ​പ്പൂ​ര്‍ ഹെ​റി​റ്റേ​ജ് ഫോ​റം എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​സ്‌​ക്ല​ബ്ബി​ല്‍ സം​ഘ​ടി​പ്പി​ച്ച 40 ദി​വ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന ബ​ഷീ​റി​ന്‍റെ 113-ാം ജ​ന്മ​ദി​ന​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.
മ​ല​യാ​ള ഭാ​ഷ​യി​ല്‍ വൈ​വി​ധ്യം കൊ​ണ്ടു​വ​ന്ന് ഭാ​ഷ​യി​ലെ പ്രാ​ദേ​ശി​ക​ത​യെ പ​രി​ഹ​സി​ക്കു​ന്ന​വ​രെ ത​ന്‍റെ എ​ഴു​ത്തി​ലൂ​ടെ വി​മ​ര്‍​ശി​ക്കാ​ന്‍ ബ​ഷീ​റി​ന് സാ​ധി​ച്ചു. അ​ധ്യാ​പ​ക- വി​ദ്യാ​ര്‍​ഥി ബ​ന്ധ​ത്തി​ല്‍ ബ​ഷീ​റി​ന്‍റെ പ​ങ്ക് വ​ലു​താ​ണ്. ബ​ഷീ​റി​ന്‍റെ ഇ​മ്മി​ണി ബ​ല്യൊ​ന്ന് എ​ന്ന ആ​ശ​യം ഇ​തി​ലേ​ക്കാ​ണ് വി​ര​ല്‍ ചൂ​ണ്ടു​ന്ന​ത്. ഒ​രു അ​ധ്യാ​പ​ക​ന്‍ വി​ദ്യാ​ര്‍​ഥി​ക്ക് ന​ല്‍​കേ​ണ്ട​ത് അ​റി​വ​ല്ല തി​രി​ച്ച​റി​വാ​ണെ​ന്ന് ഇ​മ്മി​ണി ബ​ല്യൊ​ന്നി​ലൂ​ടെ ബ​ഷീ​ര്‍ പ​റ​ഞ്ഞു​വ​യ്ക്കു​ന്നു​ണ്ടെ​ന്നും മേ​യ​ര്‍ പ​റ​ഞ്ഞു.
ബേ​പ്പൂ​ര്‍ ജ​ങ്കാ​റി​നോ​ട​ടു​ത്ത് ബ​ഷീ​ര്‍ ക​ഥാ​പാ​ത്ര​ങ്ങ​ളെ ആ​വി​ഷ്‌​ക​രി​ച്ച് സ്ഥാ​പി​ക്കു​ന്ന 150 മീ​റ്റ​ര്‍ ചി​ത്ര​ഭി​ത്തി​യു​ടെ ഉ​ദ്ഘാ​ട​നം ആ​ര്‍​ടി​സ്റ്റ് മ​ദ​ന​ന്‍ നി​ർ​വ​ഹി​ച്ചു. അ​ഖി​ലേ​ന്ത്യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എ.​കെ. പ്ര​ശാ​ന്ത് അ​ധ്യ​ക്ഷ​നാ​യി. സം​ഘാ​ട​ക സ​മി​തി ക​ണ്‍​വീ​ന​ര്‍ പ്ര​ദീ​പ് ഹു​ഡി​നോ, പ്ര​സ്‌​ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് ഫി​റോ​സ് ഖാ​ന്‍, സി​എം​എ പ്ര​സി​ഡ​ന്‍റ് ക്യാ​പ്റ്റ​ന്‍ ഹ​രി​ദാ​സ്, അ​നി​ത പാ​ലേ​രി, ആ​ന​ന്ദ​മ​ണി, കെ. ​ബേ​പ്പൂ​ര്‍ മു​ര​ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.