പ്ര​വേ​ശ​ന ഫീ​സ് മൂ​ന്നി​ര​ട്ടി​യാ​ക്കി: പെ​രു​വ​ണ്ണാ​മൂ​ഴി ടൂ​റി​സ്റ്റു കേ​ന്ദ്രം ഇ​ന്നു തു​റ​ക്കും
Friday, January 22, 2021 12:40 AM IST
പേ​രാ​മ്പ്ര: കോ​വി​ഡ് കാ​ര​ണം അ​ട​ച്ച പെ​രു​വ​ണ്ണാ​മൂ​ഴി ടൂ​റി​സ്റ്റു കേ​ന്ദ്രം ഇ​ന്നു തു​റ​ക്കും. മൂ​ന്നു കോ​ടി വ​ക​യി​രു​ത്തി ഡാം ​മേ​ഖ​ല​യി​ൽ പ​രി​ഷ്ക്ക​ര​ണ പ്ര​വ​ർ​ത്തി​ക​ൾ ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണു ടൂ​റി​സ്റ്റു കേ​ന്ദ്രം തു​റ​ക്കു​ന്ന​ത്. കാ​ടു വെ​ട്ടി നീ​ക്കി കേ​ന്ദ്ര പ്ര​വേ​ശ ഭാ​ഗ​ത്ത് പൂ​ന്തോ​ട്ടം സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. മ​ത്സ്യം വ​ള​ർ​ത്തു​ന്ന കു​ള​വു​മു​ണ്ട്.
വൃ​ഷ്ടി പ്ര​ദേ​ശം മ​നോ​ഹ​ര​മാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​തേ സ​മ​യം പ്ര​വേ​ശ​ന ഫീ​സ് മൂ​ന്നി​ര​ട്ടി​യാ​യി വ​ർ​ധി​പ്പി​ച്ചു. മു​മ്പ് കു​ട്ടി​ക​ൾ​ക്കു മൂ​ന്നു രൂ​പ​യും മു​തി​ർ​ന്ന​വ​ർ​ക്ക് അ​ഞ്ചു രൂ​പ​യു​മാ​യി​രു​ന്ന​ത് യ​ഥാ​ക്ര​മം പ​ത്തും ഇ​രു​പ​തു​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഇ​ത് തി​ക​ച്ചും നീ​തി കേ​ടാ​ണെ​ന്നു ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തു അം​ഗ​വും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ജി​തേ​ഷ് മു​തു​കാ​ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു.