ചി​പ്പി​ലി​ത്തോ​ട് -മ​രു​തി​ലാ​വ് ത​ളി​പ്പു​ഴ ബൈ​പാ​സ് : പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങി ആ​ക്‌​ഷ​ൻ ക​മ്മി​റ്റി
Saturday, January 23, 2021 11:39 PM IST
കോ​ഴി​ക്കോ​ട്: വ​യ​നാ​ട് ചു​രം റോ​ഡി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ന്‍ ചി​പ്പി​ലി​ത്തോ​ട് -മ​രു​തി​ലാ​വ് ത​ളി​പ്പു​ഴ ബൈ​പാ​സ് എ​ത്ര​യും പെ​ട്ടെ​ന്ന് ന​ട​പ്പാ​ക്ക​ണ​മെ​ന്ന് വ​യ​നാ​ട് ചു​രം ബൈ​പാ​സ് ആ​ക്ഷ​ന്‍ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ദേ​ശീ​യ​പാ​ത 212 ലെ 47 600 ​ല്‍ നി​ന്ന് തു​ട​ങ്ങി 60 200 ല്‍ ​എ​ത്തി​ച്ചേ​രു​ന്ന നി​ര്‍​ദ്ദി​ഷ്ട ചു​രം ബൈ​പാ​സ് ഹെ​യ​ര്‍​പി​ന്‍ വ​ള​വു​ക​ളി​ല്ലാ​തെ ചു​രം മ​റി​ക​ട​ന്ന് വ​യ​നാ​ട് ജി​ല്ല​യി​ലെ ത​ളി​പ്പു​ഴ​യി​ലെ​ത്തും വി​ധ​മാ​ണ് രൂ​പ​രേ​ഖ. ഇ​ത് പു​തി​യ തു​ഷാ​ര​ഗി​രി റോ​ഡി​ല്‍ നി​ന്നാ​ക്കി മാ​റ്റി​യാ​ല്‍ ദൂ​ര​ത്തി​ല്‍ ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ കൂ​ടി കു​റ​വ് വ​രു​മെ​ന്നും ക​മ്മി​റ്റി പ​റ​ഞ്ഞു. ജി​ല്ല​യി​ല്‍ ഫോ​റ​സ്റ്റ് അ​തി​ര്‍​ത്തി വ​രെ നി​ല​വി​ലു​ള്ള റോ​ഡ് വി​പു​ലീക​രി​ക്കാ​നാ​വ​ശ്യ​മാ​യ സ്ഥ​ലം സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. അ​തു ക​ഴി​ഞ്ഞ് ര​ണ്ടു കി​ലോ​മീ​റ്റ​ര്‍ മാ​ത്ര​മാ​ണ് നി​ഷി​പ്ത വ​നം.

വ​നാ​തി​ര്‍​ത്തി ക​ഴി​ഞ്ഞാ​ല്‍ വ​യ​നാ​ട് ജി​ല്ല​യി​ല്‍ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​ണ്. ഇ​വി​ടെ​യും നി​ല​വി​ലു​ള്ള റോ​ഡ് വി​പു​ലീ​ക​രി​ക്കാം. നാ​ലു​വ​രി വ​രി പാ​ത എ​ന്ന​ത് ര​ണ്ടു‌​വ​രി​യോ അ​തി​ല്‍ കു​റ​വോ ല​ഭ്യ​മാ​കേ​ണ്ട വ​നം അ​ള​വു നേ​ര്‍​പ​കു​തി​യാ​കും. ഈ ​അ​ക​ലം തു​ര​ങ്കം വ​ഴി ബ​ന്ധി​പ്പി​ച്ചാ​ലും പ്ര​ശ്‌​ന പ​രി​ഹാ​ര​മാ​കു​മെ​ന്നും ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ വി.​കെ ഹു​സൈ​ന്‍ കു​ട്ടി പ​റ​ഞ്ഞു.

​ബൈ​പാ​സ് സാ​ധ്യ​മാ​കും വ​രെ ജ​ന​കീ​യ ഇ​ട​പെ​ട​ല്‍ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് രാ​വി​ലെ 9.30 ന്ബൈ​പാ​സ് സം​ബ​ന്ധി​ച്ച സെ​മി​നാ​ര്‍ നോ​ള​ജ് സി​റ്റി ലാ​ൻ​ഡ് മാ​ര്‍​ക്ക് ക്ല​ബ് 99ല്‍ ​വ​ച്ചു ന​ട​ത്തും.​സെ​മി​നാ​ര്‍ എം.​കെ. രാ​ഘ​വ​ന്‍ എം​പി. ഉ​ദ്ഘാ​ട​നം ചെ​യ്യും.