താ​മ​ര​മു​ക്ക് - പ​ന്നി​ക്കോ​ട്ടൂ​ർ റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, January 25, 2021 11:33 PM IST
ചെ​മ്പ​നോ​ട: മു​ൻ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു അം​ഗം ഷൈ​ല ജ​യിം​സി​ന്‍റെ വി​ക​സ​ന ഫ​ണ്ടു​പ​യോ​ഗി​ച്ചു നി​ർ​മ്മി​ച്ച ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ ചെ​മ്പ​നോ​ട താ​മ​ര​മു​ക്ക് - പ​ന്നി​ക്കോ​ട്ടൂ​ർ റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. ബാ​ബു നി​ർ​വ​ഹി​ച്ചു.
വാ​ർ​ഡ് അം​ഗം കെ.​എ. ജോ​സു​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷൈ​ല ജ​യിം​സ്, ഫ്രാ​ൻ​സി​സ് കി​ഴു​ക്ക​ര​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​ണി​നാ​ദം-2021

കോ​ഴി​ക്കോ​ട്: കേ​ര​ള സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ​ബോ​ര്‍​ഡ് ച​ല​ച്ചി​ത്ര-​നാ​ട​ന്‍​പാ​ട്ട് ക​ലാ​കാ​ര​നാ​യ ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ സ്മ​ര​ണാ​ര്‍​ത്ഥം ' മ​ണി​നാ​ദം 2021' എ​ന്ന പേ​രി​ല്‍ ജി​ല്ലാ​ത​ല നാ​ട​ന്‍ പാ​ട്ട് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. യു​വ- യൂ​ത്ത് ക്ല​ബ്ബു​ക​ള്‍​ക്ക് പ​ങ്കെ​ടു​ക്കാം. പേ​രും വി​ലാ​സ​വും രേ​ഖ​പ്പെ​ടു​ത്ത​ണം. വീ​ഡി​യോ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ‘കേ​ര​ള സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ​ബോ​ര്‍​ഡ്, മ​ണി​നാ​ദം 2021 ' എ​ന്ന ബാ​ന​റും‍ ഉ​ണ്ടാ​യി​രി​ക്കണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് ഫോ​ൺ: 8138898124.