പ​ട്ടി​ക​ജാ​തി-പ​ട്ടി​കവ​ർ​ഗ ക​ർ​ഷ​ക​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി
Saturday, February 27, 2021 11:12 PM IST
കൂ​ട​ര​ഞ്ഞി: ആ​ത്മ ഇ​ന്‍റ​ർ ഡി​സ്ട്രി​ക്ട് നോ​ൺ റെ​സി​ഡ​ൻ​ഷ്യ​ൽ ട്രെ​യി​നിം​ഗി​ന്‍റെ ഭാ​ഗ​മാ​യി കൂ​ട​ര​ഞ്ഞി ഗ്രാ​മപ​ഞ്ചാ​യ​ത്തി​ലെ പ​ട്ടി​ക​ജാ​തി-പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ക​ർ​ഷ​ക​ർ​ക്ക് മൃ​ഗ​പ​രി​പാ​ല​നം, തേ​നീ​ച്ച വ​ള​ർ​ത്ത​ൽ എ​ന്നീ മേ​ഖ​ല​ക​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കി. പ​രി​പാ​ടി ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​ന്‍റോ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് അം​ഗം മോ​ളി തോ​മ​സ് വാ​ത​ല്ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ വി​ക​സ​ന സ്റ്റാ​ന്‍ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​പേ​ഴ്സ​ൺ റെ​ജീ​ന റോ​യ്, സു​രേ​ഷ്ബാ​ബു, ആ​ത്മ ബി​ടി​എം, കൃ​ഷി ഓ​ഫീ​സ​ർ പി.​എം. മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ക്കാ​ടം പൊ​യി​ൽ വെ​റ്റി​ന​റി ഡോ. ​എ.​എ​ൽ. അ​ഞ്ജ​ലി മൃ​ഗ പ​രി​പാ​ല​ന​ത്തി​ലും കാ​ലി​ക്ക​ട്ട് ഹ​ണി ബീ ​ പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി ഡ​യ​റ​ക്ട​ർ ജോ​ർ​ജ് അ​ക്ക​ര​ത​കി​ടി​യി​ൽ തേ​നീ​ച്ച വ​ള​ർ​ത്ത​ലി​ലും ക്ലാ​സ് ന​യി​ച്ചു.