സ്പൈ​ന​ല്‍ മ​സ്‌​കു​ല​ര്‍ അ​ട്രോ​ഫി ബാ​ധി​ത​രു​ടെ കൂ​ട്ടാ​യ്മ നടത്തി
Monday, March 1, 2021 11:52 PM IST
കോ​ഴി​ക്കോ​ട്: ലോ​ക അ​പൂ​ര്‍​വ​രോ​ഗ വാ​രം 2021 (വേ​ള്‍​ഡ് റെ​യ​ര്‍ ഡി​സീ​സ​സ് വീ​ക്ക് 2021) ന്‍റെ ഭാ​ഗ​മാ​യി ന​ട്ടെ​ല്ലി​ന് ബാ​ധി​ക്കു​ന്ന അ​പൂ​ര്‍​വ​രോ​ഗ​മാ​യ സ്പൈ​ന​ല്‍ മ​സ്‌​കു​ലാ​ര്‍ അ​ട്രോ​ഫി (എ​സ്എം​എ) ബാ​ധി​ത​രാ​യ​വ​രു​ടെ സം​ഗ​മം ന​ട​ത്തി. ലോ​ക വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന പു​തി​യ പ​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ​യും മ​രു​ന്നു​ക​ളി​ലൂ​ടെ​യും പ്ര​തീ​ക്ഷാ​നി​ര്‍​ഭ​ര​മാ​യ മാ​റ്റ​ങ്ങ​ള്‍ സ​മീ​പ ഭാ​വി​യി​ല്‍ ത​ന്നെ യാ​ഥാ​ര്‍​ഥ്യ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ സം​ഗ​മം പ​ങ്കു​വച്ചു.
ക​ളേ​ഴ്സ് ഓ​ഫ് ഹോ​പ് എ​ന്ന പേ​രി​ലാ​ണ് സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്. മൂ​ന്ന് വ​യ​സി​നും 18 വ​യ​സി​നും ഇ​ട​യി​ലു​ള്ള​വ​ര്‍, 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍ എ​ന്നി​ങ്ങ​നെ എ​സ്എം​എ ബാ​ധി​ത​രെ ത​രം​തി​രി​ച്ച് ഗാ​നാ​ലാ​പ​നം, മോ​ണോ ആ​ക്ട്, പ്ര​സം​ഗം, പെ​യി​ന്‍റിം​ഗ് മു​ത​ലാ​യ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. നാ​ല്‍​പ്പ​ത് പേ​രാ​ണ് സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ ഓ​ണ്‍​ലൈ​നാ​യാ​ണ് സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്.
സം​ഗ​മ​ത്തി​ന് കോ​ഴി​ക്കോ​ട് ആ​സ്റ്റ​ര്‍ മിം​സി​ലെ പീ​ഡി​യാ​ട്രി​ക്സ് വി​ഭാ​ഗം, ന്യൂ​റോ​ള​ജി വി​ഭാ​ഗം, ക്യു​വ​ര്‍ എ​സ്എം​എ ഫൗ​ണ്ടേ​ഷ​ന്‍, ഇ​ന്ത്യ​ന്‍ പീ​ഡി​യാ​ട്രി​ക് അ​സോ​സി​യേ​ഷ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ഡോ. ​സ്മി​ലു മോ​ഹ​ന്‍​ലാ​ല്‍ (പീ​ഡി​യാ​ട്രി​ക് ന്യൂ​റോ​ള​ജി​സ്റ്റ്, ആ​സ്റ്റ​ര്‍ മിം​സ് കോ​ഴി​ക്കോ​ട്) സ്വാ​ഗ​തം പ​റ​ഞ്ഞു, ഡോ. ​മോ​ഹ​ന്‍​ദാ​സ് നാ​യ​ര്‍ (പ്ര​സി​ഡ​ന്‍റ്, ഐ​എ​പി കോ​ഴി​ക്കോ​ട്) ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി, ഡോ. ​ഇ.​കെ. സു​രേ​ഷ് കു​മാ​ര്‍ (സീ​നി​യ​ര്‍ ക​ണ്‍​സ​ല്‍​ട്ട​ന്‍റ് ആ​ൻ​ഡ് പീ​ഡി​യാ​ട്രി​ക്സ് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് മേ​ധാ​വി, ആ​സ്റ്റ​ര്‍ മിം​സ് കോ​ഴി​ക്കോ​ട്) മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി, ഡോ. ​പ്രീ​ത ര​മേ​ഷ് (സീ​നി​യ​ര്‍ ക​ണ്‍​സ​ല്‍​ട്ട​ന്‍റ് നി​യോ​നാ​റ്റോ​ള​ജി വി​ഭാ​ഗം ആ​സ്റ്റ​ര്‍ മിം​സ് കോ​ഴി​ക്കോ​ട്) മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.