ജ​വാ​ൻ ര​നീ​ഷി​ന്‍റെ ച​ര​മ വാ​ർ​ഷി​കം ആ​ച​രി​ച്ചു
Tuesday, March 2, 2021 11:57 PM IST
പേ​രാ​മ്പ്ര: ജോ​ലി​ക്കി​ട​യി​ൽ വെ​ടി​യേ​റ്റു മ​രി​ച്ച ധീ​ര ജ​വാ​ൻ നൊ​ച്ചാ​ട് പ​ഴേ​ട​ത്തി​ൽ ര​നീ​ഷി​ന്‍റെ അ​ഞ്ചാം ച​ര​മ വാ​ർ​ഷി​കം പു​ഷ്പാ​ർ​ച്ച​ന, അ​നു​സ്മ​ര​ണ സ​മ്മേ​ള​നം എ​ന്നി​വ​യോ​ടെ ആ​ച​രി​ച്ചു. അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ക​ണ്ണൂ​ർ സി​ആ​ർ​പി​എ​ഫ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​ഉ​മേ​ഷ് ആ​ചാ​ര്യ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് അം​ഗം സു​മേ​ഷ് തി​രു​വോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എം. പ്ര​കാ​ശ​ൻ, അ​നി​ൽ​കു​മാ​ർ, സി​ഐ​എ​സ്എ​ഫ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ബാ​ബു​രാ​ജ്, ജ​വാ​ൻ അ​ബ്ദു​ള്ള, അ​നീ​ഷ്, കെ. ​എം കു​ഞ്ഞി​ക്ക​ണാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.