കെ​എ​എ​ച്ച്എ​സ്ടി​എ 22ാം സം​സ്ഥാ​ന സ​മ്മേ​ള​നം നാ​ളെ മു​ത​ല്‍
Thursday, March 4, 2021 12:35 AM IST
കോ​ഴി​ക്കോ​ട്: സേ​വ് സെ​ക്ക​ന്‍​ഡ​റി എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി കെ​എ​എ​ച്ച്എ​സ്ടി​എ 22ാം സം​സ്ഥാ​ന സ​മ്മേ​ള​നം അ​ഞ്ച്, ആ​റ് തി​യ​തി​ക​ളി​ല്‍ ന്യൂ ​ന​ള​ന്ദ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. അ​ഞ്ചി​ന് ഉ​ച്ച​യ്ക്ക് ശേഷം ര​ണ്ടി​ന് പ​താ​ക ഉ​യ​ര്‍​ത്തു​ന്ന​തോ​ടെ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​കും.
സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം​ആ​റി​ന് രാ​വി​ലെ 10-ന് ​മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ന്‍ നി​ര്‍​വ​ഹി​ക്കും.​വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ര്‍​ക്കു​ള്ള ഉ​പ​ഹാ​ര സ​മ​ര്‍​പ്പ​ണം മേ​യ​ര്‍ ഡോ. ​ബീ​ന ഫി​ലി​പ്പ് നി​ര്‍​വ​ഹി​ക്കും.11.30​ന് ന​ട​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ​മ്മേ​ള​നം ഡോ. ​എം.​കെ മു​നീ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ട​ങ്ങി​ല്‍ ഏ​ഴാ​മ​ത് അ​ന​ന്ത​മൂ​ര്‍​ത്തി പു​ര​സ്‌​ക്കാ​രം വി.​ആ​ര്‍ സു​ധീ​ഷി​ന് ന​ല്‍​കും.
പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്തും. പ്ല​സ് വ​ണ്‍ പൊ​തു​പ​രീ​ക്ഷ​യു​ടെ മാ​ര്‍​ക്ക് ഉ​പ​രി​പ​ഠ​ന​ത്തി​ന് പ​രി​ഗ​ണി​ക്കു​ന്ന​ത് നി​ര്‍​ത്ത​ലാ​ക്ക​ണം, പ്ല​സ് വ​ണ്‍ ക്ലാ​സി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ എ​ണ്ണം 50 ആ​യി നി​ജ​പ്പെ​ടു​ത്തു​ക, അ​ഞ്ചുവ​ര്‍​ഷം സ​ര്‍​വീ​സ് പൂ​ര്‍​ത്തി​യാ​ക്കി​യ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ജൂ​ണി​യ​ര്‍ അ​ധ്യാ​പ​ക​രെ എ​ച്ച്എ​സ്എ​സ്ടി ത​സ്തി​ക​യി​ലേ​ക്ക് പ്ര​മോ​ട്ട് ചെ​യ്യാ​നു​ള്ള തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കു​ക ,ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി‌ സ​ര്‍​വീ​സ് മാ​ത്രം പ​രി​ഗ​ണി​ച്ച് പ്രി​ന്‍​സി​പ്പ​ല്‍ പ്ര​മോ​ഷ​ന്‍ ന​ട​ത്തു​ക, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി​യി​ല്‍ ക്ല​ര്‍​ക്ക്, പ്യൂ​ണ്‍, മീ​നി​യ​ല്‍ ത​സ്തി​കി​ല്‍ നി​യ​മ​നം ന​ട​ത്തു​ക, ശ​മ്പ​ള പ​രി​ഷ്‌​ക്ക​ര​ണ​ത്തി​ല്‍ സ​ര്‍​വീ​സ് വെ​യി​റ്റേ​ജ് പു​ന​സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും മു​ന്നോ​ട്ട് വ​ച്ചു.
വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ഷി ആ​ന്റ​ണി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി​ജു, ഓ​ര്‍​ഗ​നൈ​സിം​ങ് സെ​ക്ര​ട്ട​റി കെ.​കെ ശ്രീ​ജേ​ഷ്, സ്വാ​ഗ​ത സം​ഘം ക​ണ്‍​വീ​ന​ര്‍ സി.​വി സാ​ജ​ന്‍ പ​ങ്കെ​ടു​ത്തു.