വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി
Monday, March 8, 2021 12:17 AM IST
മു​ക്കം: മു​ക്ക​ത്ത് പു​തു​താ​യി തു​ട​ങ്ങാ​ൻ പോ​വു​ന്ന ബാ​റി​ന് വേ​ണ്ടി സ്വ​കാ​ര്യ ഏ​ജ​ൻ​സി വ്യാ​ജ രേ​ഖ ത​യാ​റാ​ക്കി​യ​താ​യി ക​ണ്ട​ത്തി. ബാ​റി​ന് അ​നു​മ​തി ല​ഭി​ക്കാ​ൻ അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ വ്യാ​ജ എ​ൻ​ഒ​സി ത​യാ​റാ​ക്കി​യ​താ​യാ​ണ് ക​ണ്ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചു.
അ​ഗ്നി​ശ​മ​ന സേ​ന ജി​ല്ലാ ഓ​ഫീ​സ​റു​ടേ​തു​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ വ്യാ​ജ ഒ​പ്പി​ട്ടാ​ണ് അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ എ​ൻ​ഒ​സി ത​യാ​റാ​ക്കി​യ​ത്.
തൃ​ശൂ​ർ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​ജ​ൻ​സി​യാ​ണ് 15 ല​ക്ഷ​ത്തോ​ളം കൈ​പ്പ​റ്റി വ്യാ​ജ എ​ൻ​ഒ​സി ത​യാ​റാ​ക്കി​യ​തെ​ന്നാ​ണ് വി​വ​രം. കെ​ട്ടി​ട​ത്തി​ൽ തീ​പ്പി​ടു​ത്ത​മു​ണ്ടാ​യാ​ൽ അ​ണ​യ്ക്കാ​നു​ള്ള സം​വി​ധാ​ന​മു​ൾ​പ്പെ​ടെ ഒ​രു​ക്കി എ​ൻ​ഒ​സി ല​ഭ്യ​മാ​ക്കാ​നാ​ണ് ഇ​ത്ര​യേ​റെ തു​ക കൈ​പ്പ​റ്റി​യ​തെ​ന്നാ​ണ് വി​വ​രം. അ​തേ സ​മ​യം ഇ​ത്ത​ര​മൊ​രു സം​വി​ധാ​നം ഈ ​കെ​ട്ടി​ട​ത്തി​ൽ ഒ​രു​ക്കി​യി​ട്ടി​ല്ലെ​ന്നും സൂ​ച​ന​യു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ന്വേ​ഷ​ണം ന​ട​ന്നു വ​രി​ക​യാ​ണ്. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​തെ​ന്ന് അ​ഗ്നി​ശ​മ​ന സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.