കാ​യ​ക്കൊ​ടി​യി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ന് മ​ർ​ദ​നം
Monday, April 12, 2021 12:51 AM IST
കു​റ്റ്യാ​ടി: കാ​യ​ക്കൊ​ടി​യി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രു​ടെ മ​ര്‍​ദ​ന​മേ​റ്റ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന് ഗു​രു​ത​ര പ​രി​ക്ക്. ചേ​റ്റു​പൊ​യി​ല്‍ ദി​നേ​ശ​നാ​ണ് (40) പ​രി​ക്കേ​റ്റ​ത്. ശ​രീ​ര​മാ​സ​ക​ലം പ​രി​ക്കേ​റ്റ നി​ല​യി​ല്‍ കു​റ്റി​യാ​ടി ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ദി​നേ​ശ​നെ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്കു ശേ​ഷം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം കാ​യ​ക്കൊ​ടി ടൗ​ണി​ല്‍ വ​ച്ചാ​ണ് സം​ഭ​വം. യാ​തൊ​രു പ്ര​കോ​പ​ന​വും ഇ​ല്ലാ​തെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ സം​ഘ​ടി​ച്ചെ​ത്തി ദി​നേ​ശ​നെ അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി.
ക​ഴി​ഞ്ഞ ദി​വ​സം നെ​ല്ലി​ലാ​യി വാ​യ​ന​ശാ​ല​യ്ക്ക് സ​മീ​പ​ത്ത് വെ​ച്ച് കൂ​വ​ക്കൊ​ല്ലി​യി​ല്‍ സ​ജീ​ഷ് എ​ന്ന കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന് മ​ര്‍​ദ​ന​മേ​റ്റി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ​ജീ​വ​മാ​യി പ്ര​വ​ര്‍​ത്തി​ച്ച​വ​രെ സി​പി​എം തെ​ര​ഞ്ഞു​പി​ടി​ച്ചു അ​ക്ര​മി​ക്കു​ക​യാ​ണെ​ന്ന് യു​ഡി​എ​ഫ് ആ​രോ​പി​ച്ചു. കാ​യ​ക്കൊ​ടി പ്ര​ദേ​ശ​ത്ത് നി​ര​ന്ത​രം പ്ര​കോ​പ​നം സൃ​ഷ്ടി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യാ​ണ് സി​പി​എം മു​ന്നോ​ട്ടു പോ​വു​ന്ന​തെ​ന്ന് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.
കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ ന​ട​ന്ന അ​ക്ര​മ സം​ഭ​വ​ത്തി​ല്‍ കാ​യ​ക്കൊ​ടി പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഇ. ​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ അ​ന​ന്ത​ന്‍ കി​ഴ​ക്ക​യി​ല്‍, ബ്ലോ​ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കോ​ര​ങ്കോ​ണ്ട് മൊ​യ്തു, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി.​പി. മൊ​യ്തു, ഒ.​പി. മ​നോ​ജ്, കെ.​പി. ബി​ജു എ​ന്നി​വ​ര്‍ പ്ര​തി​ഷേ​ധി​ച്ചു.