ലോ​റി കാ​റി​ലി​ടി​ച്ചു വീ​ട്ട​മ്മ മ​രി​ച്ചു
Tuesday, April 13, 2021 9:44 PM IST
കു​റ്റ്യാ​ടി: ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ക്രം ത​ളം ചു​രം റോ​ഡി​ലെ മൂ​ന്നാം വ​ള​വി​ൽ ലോ​റി കാ​റി​ലി​ടി​ച്ചു കാ​റി​ലു​ണ്ടാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. കാ​യ​ക്കൊ​ടി പ​ടി​ച്ചി​ൽ സി.​അ​ജി​ത (45) യാ​ണ് മ​രി​ച്ച​ത്.
ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ടോ​ടെ ചു​രം റോ​ഡി​ലെ മൂ​ന്നാം വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം. തൊ​ട്ടി​ൽ​പാ​ലം ഭാ​ഗ​ത്ത് നി​ന്ന് വ​യ​നാ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റി​ന്‍റെ പി​ൻ​വ​ശ​ത്ത് മൂ​ന്നാം വ​ള​വി​ൽ വ​ച്ച് വ​യ​നാ​ട് ഭാ​ഗ​ത്ത് നി​ന്നും വ​രി​ക​യാ​യി​രു​ന്ന ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ര​ക്ഷ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ജി​ത​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പ​ടി​ച്ചി​ൽ സി.​കു​മാ​ര​ൻ, മ​ക്ക​ൾ: വി​ജേ​ഷ് കു​മാ​ർ, വി​നി​ഷ. മ​രു​മ​ക്ക​ൾ: രാ​ജു​വ​ണ്ണാ​ത്തി പൊ​യി​ൽ, അ​നു​പ വ​യ​നാ​ട് ( പു​ൽ​പ്പ​ള്ളി).