ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ ചു​ക്കുകാ​പ്പി​ ഒരു​ക്കി ഗ്രീ​ൻ​സ് കൂ​ട​ര​ഞ്ഞി
Friday, April 16, 2021 12:58 AM IST
കൂ​ട​ര​ഞ്ഞി: ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ ചു​ക്ക് കാ​പ്പി​യൊ​രു​ക്കി ഗ്രീ​ൻ​സ് കൂ​ട​ര​ഞ്ഞി. കോ​വി​ഡ് ടെ​സ്റ്റു​ക​ളും വാ​ക്സി​നും സ്വീ​ക​രി​ക്കാ​ൻ നൂ​റ് ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് കൂ​ട​ര​ഞ്ഞി ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ ദി​വ​സേ​ന എ​ത്തു​ന്ന​ത്. വാ​ക്സി​നും ടെ​സ്റ്റും പൂ​ർ​ത്തീ​ക​ര​ണ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യി ചു​ക്ക് കാ​പ്പി​യൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് കൂ​ട​ര​ഞ്ഞി​യി​ലെ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ഗ്രീ​ൻ​സ് കൂ​ട​ര​ഞ്ഞി. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പ്രി​യ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രീ​ൻ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു ചെ​ല്ല​ന്ത​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജോ​ൺ​സ​ൺ ജോ​ർ​ജ് , ഡോ. ​ആ​ദ​ർ​ശ്, ജി​ജി ക​ട്ട​ക്ക​യം, ജ​യേ​ഷ് സ്രാ​മ്പി​ക്ക​ൽ, ജോ​യി മ​ച്ചു​കു​ഴി​യി​ൽ, ജെ​സ്റ്റി​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.