വേ​ള​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണം ശ​ക്ത​മാ​ക്കും
Friday, April 16, 2021 1:00 AM IST
കു​റ്റ്യാ​ടി: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വേ​ളം പ​ഞ്ചാ​യ​ത്തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ പ​ഞ്ചാ​യ​ത്തു​ത​ല ആ​ർ​ആ​ർ​ടി യോ​ഗം തീ​രു​മാ​നി​ച്ചു. നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​റി​യി​ക്കാ​നാ​യി നോ​ട്ടീ​സ് വി​ത​ര​ണം, മൈ​ക്ക് പ്ര​ചാ​ര​ണം തു​ട​ങ്ങി​യ​വ ന​ട​ത്തും. ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​നും വാ​ർ​ഡു​ക​ൾ തോ​റും വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പു​ക​ൾ ന​ട​ത്താ​നും ധാ​ര​ണ​യാ​യി. ക​ട​ക​ളി​ലും ക​ളി​സ്ഥ​ല​ങ്ങ​ളി​ലും മു​ഖാ​വ​ര​ണം നി​ർ​ബ​ന്ധ​മാ​ക്കും. വി​വാ​ഹ ച​ട​ങ്ങു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും. യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​സ്ഐ കെ. ​ബാ​ബു​രാ​ജ്, സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റ് ജ​യ​രാ​ജ​ൻ നാ​മ​ത്ത്, ഡോ. ​നി​ധി​ൻ, പി.​ഒ. ശ്രീ​ജ, കെ. ​കു​ഞ്ഞി​രാ​മ​ൻ, വി.​കെ. അ​ബ്ദു​ള്ള, വി.​കെ. സ​ത്യ​ൻ, കെ.​പി. ഇ​ബ്രാ​ഹിം, എം.​എ. കു​ഞ്ഞ​ബ്ദു​ള്ള, പി. ​ബി​ജു, ടി.​കെ. അ​ബ്ദു​ൾ ക​രിം, കെ. ​രാ​ഘ​വ​ൻ, കെ.​കെ. മ​നോ​ജ​ൻ, ടി.​വി. കു​ഞ്ഞി​ക്ക​ണ്ണ​ൻ, താ​യ​ന ബാ​ലാ​മ​ണി, പി.​പി. ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.