നാ​ദാ​പു​രം മേ​ഖ​ല ഡെ​ങ്കി​പ്പ​നി ഭീ​തി​യി​ല്‍
Saturday, April 17, 2021 12:13 AM IST
നാ​ദാ​പു​രം: ക​ല്ലാ​ച്ചി, ഈ​യ്യ​ങ്കോ​ട്, വി​ഷ്ണു​മം​ഗ​ലം ഭാ​ഗ​ങ്ങ​ൾ ഡെ​ങ്കി​പ്പ​നി ഭീ​തി​യി​ല്‍. വേ​ന​ല്‍​മ​ഴ പെ​യ്ത​തോ​ടെ കൊ​തു​കു ശ​ല്യം രൂ​ക്ഷ​മാ​യ​താ​ണ് ഡെ​ങ്കി​പ്പ​നി​ക്കി​ട​യാ​യ​ത്. നാ​ദാ​പു​രം പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ര്‍​ഡി​ലാ​ണ് ഒ​രു മാ​സ​ത്തി​നി​ടെ ഒ​മ്പ​ത് പേ​ര്‍​ക്ക് ഡെ​ങ്കി​പ്പ​നി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.
ഡെ​ങ്കി​പ്പ​നി വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​രോ​ഗ്യ വ​കു​പ്പ് പ്ര​ദേ​ശ​ത്ത് ഫോ​ഗിം​ഗ് ന​ട​ത്തി. ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​വി. സു​രേ​ന്ദ്ര​ന്‍, ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജ​പ എ​മീ​മ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഫോ​ഗിം​ഗ് ന​ട​ത്തി​യ​ത്. ആ​രോ​ഗ്യ വ​കു​പ്പ് പ്ര​ദേ​ശ​ത്ത് ഉ​റ​വി​ട ന​ശീ​ക​ര​ണ​വും ബോ​ധ​വ​ത്ക​ര​ണ​വും ല​ഘു ലേ​ഖ വ​ത​ര​ണ​വും ന​ട​ത്തി.
കോ​വി​ഡ് പ​ട​ര്‍​ന്നു പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഡെ​ങ്കി​പ്പ​നി കൂ​ടി വ്യാ​പ​ക​മാ​കു​ന്ന​ത് ജ​ന​ങ്ങ​ളി​ല്‍ ആ​ശ​ങ്ക​ക്കി​ട​യാ​ക്കി​യി​ട്ടു​ണ്ട്. വേ​ന​ല്‍ ക​ന​ത്ത​തോ​ടെ ജ​ന​ങ്ങ​ള്‍ കു​ടി​ക്കാ​നും അ​ല​ക്കാ​നും മ​റ്റും വെ​ള്ളം ശേ​ഖ​രി​ച്ച് വ​യ്ക്കു​ന്ന​ത് പ​തി​വാ​ണ്.
അ​ല​ക്കാ​നും മ​റ്റു​മു​ള്ള വെ​ള​ളം മൂ​ടി വെ​ക്കാ​ത്ത​താ​ണ് കൊ​തു​കു ശ​ല്യം രൂ​ക്ഷ​മാ​യ​തെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. വീ​ട്ടു​കാ​ര്‍ സൂ​ക്ഷി​ച്ച വെ​ള്ള​ത്തി​ല്‍ നി​ന്ന് ലാ​ര്‍​വ​ക​ളെ ക​ണ്ടെ​ത്തി​യ​താ​യും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.