ച​ക്കി​ട്ട​പാ​റ​യി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണം വേഗത്തിലാക്കാൻ സ​ർ​വക​ക്ഷി​ തീ​രു​മാ​നം
Saturday, April 17, 2021 12:13 AM IST
ച​ക്കി​ട്ട​പാ​റ: കോ​വി​ഡ് വ്യാ​പ​ന നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത്വ​രി​ത​പ്പെ​ടു​ത്താ​ൻ ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗം തീ​രു​മാ​നി​ച്ചു. വി​വി​ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. വാ​ർ​ഡു​ത​ല ആ​ർ​ആ​ർ​ടി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.
നി​ശ്ച​യി​ച്ച വി​വാ​ഹ​ങ്ങ​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചാ​ണു ന​ട​ത്തു​ന്ന​തെ​ന്നു ഉ​റ​പ്പു വ​രു​ത്തും. രോ​ഗ നി​ർ​ണ​യ പ​രി​ശോ​ധ​ന​യും വാ​ക്സി​നേ​ഷ​നും കാ​ര്യ​ക്ഷ​മ​മാ​ക്കും. തെ​ര​ഞ്ഞെ​ടു​പ്പു​രം​ഗ​ത്തു പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​രും കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി​യെ​ന്നു ഉ​റ​പ്പാ​ക്കും. പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് ചി​പ്പി മ​നോ​ജ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എം.​എ. ഷാ​രോ​ൺ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​യ പി.​ടി. ബി​ന്ദു​ക​ല, വി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ.​എം. ഷാ​ജി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​നീ​ഷ് അ​ര​വി​ന്ദ് എ​ന്നി​വ​രും രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ, വ്യാ​പാ​രി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.