കോ​വി​ഡ് പ​ട​രു​ന്നു; വ​ള​യ​ത്ത് അ​തീവ ജാ​ഗ്ര​ത
Saturday, April 17, 2021 12:14 AM IST
നാ​ദാ​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ള​യ​ത്ത് അ​തി​വ​ജാ​ഗ്ര​ത. ഒ​ന്നാം വാ​ർ​ഡ് വ​ണ്ണാ​ർ​ക​ണ്ടി ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം പ്ര​ഖ്യാ​പി​ച്ചു. വാ​ർ​ഡി​ൽ വ​ള​യം പോ​ലീ​സ് നി​രോ​ധ​നാ​ജ്ഞ​യും പ്ര​ഖ്യാ​പി​ച്ചു. ഈ ​മേ​ഖ​ല​ക​ളി​ൽ പൊ​തു- സ്വ​കാ​ര്യ ഇ​ട​ങ്ങ​ളി​ൽ കൂ​ടി​ച്ചേ​ര​ലു​ക​ൾ പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചു.
തൊ​ഴി​ൽ, അ​വ​ശ്യ സേ​വ​നം എ​ന്നി​വ​യ്ക്ക് മാ​ത്ര​മാ​ണ് ഇ​ള​വ്. ക​ണ്ടെ​യ്ന്‍‍​മെ​ന്‍റ് സോ​ണു​ക​ളി​ലെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ അ​നു​ഷ്ഠാ​ന​ങ്ങ​ളും ച​ട​ങ്ങു​ക​ളും ന​ട​ത്താ​നേ അ​നു​മ​തി​യു​ള്ളു. പ​ന്ത്ര​ണ്ട് പേ​ർ​ക്കാ​ണ് ഒ​ന്നാം വാ​ർ​ഡി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. പ​ന്ത്ര​ണ്ട് പേ​രും ഒ​രു കു​ടും​ബ​ത്തി​ലു​ള്ള​വ​രാ​ണ്.
പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി പോ​ലീ​സും രം​ഗ​ത്തു​ണ്ട്. വ​ള​യം സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഇ​ന്ന് വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പും രോ​ഗ നി​ർ​ണ​യ പ​രി​ശോ​ധ​ന​യും ന​ട​ക്കു​ന്നു​ണ്ട്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പും സം​ഘ​ടി​പ്പി​ക്കും. ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് വ​രു​ന്ന​വ​രി​ൽ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രെ രോ​ഗ നി​ർ​ണ​യ പ​രി​ശോ​ധ​ന​യ്ക്കും വി​ധ​യ​രാ​ക്കും.