മ​ഴ​യി​ൽ നി​ർ​മാ​ണ​മേ​ഖ​ല​യി​ലും കാ​ർ​ഷി​ക മേ​ഖ​ല​യി​ലും പ്ര​തി​സ​ന്ധി
Tuesday, April 20, 2021 12:21 AM IST
ക​രു​വാ​ര​കു​ണ്ട്: മ​ല​യോ​ര മേ​ഖ​ല​യി​ൽ നി​ത്യ​വും തു​ട​രു​ന്ന ക​ന​ത്ത മ​ഴ നി​ർ​മാ​ണ മേ​ഖ​ല​യെ സാ​ര​മാ​യി ബാ​ധി​ച്ചു. കാ​ല​വ​ർ​ഷ​ത്തി​നു മു​ന്പ് ചെ​യ്തു തീ​ർ​ക്കേ​ണ്ട നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളെ​ല്ലാം സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.
വീ​ടു​പ​ണി തു​ട​ങ്ങി റോ​ഡു​ക​ളു​ടെ പ​ണി​ക​ൾ വ​രെ മ​ഴ​യെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഓ​ടു​മേ​യു​ന്ന വീ​ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്താ​നാ​കാ​ത്ത​തും ജ​ന​ങ്ങ​ളെ പ്ര​യാ​സ​ത്തി​ലാ​ക്കു​ന്നു. ഇ​ഞ്ചി, മ​ഞ്ഞ​ൾ തു​ട​ങ്ങി​യ ഹ്ര​സ്വ കാ​ല​വി​ള​ക​ൾ ന​ടു​ന്ന​തി​നു​ള്ള സ്ഥ​ല​മൊ​രു​ക്ക​ലും മ​ഴ മൂ​ലം ത​ട​സ​പ്പെ​ടു​ന്ന​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ദി​വ​സ​വും ഉ​ച്ച ക​ഴി​ഞ്ഞാ​ൽ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ ശ​ക്ത​മാ​യ വേ​ന​ൽ​മ​ഴ​യാ​ണ് മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഇ​ടി​മി​ന്ന​ലി​ൽ ക​ന​ത്ത നാ​ശ​ന​ഷ്ട​വും സം​ഭ​വി​ക്കു​ന്നു​ണ്ട്.
ചി​ല ദി​വ​സ​ങ്ങ​ളി​ൽ പു​ല​ർ​ച്ചെ​യും വൈ​കി​ട്ടും പെ​യ്യു​ന്ന ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റ​ബ​ർ ടാ​പ്പിം​ഗ് മു​ട​ങ്ങു​ന്ന​താ​യും ക​ർ​ഷ​ക​ർ പ​റ​യു​ന്നു. മ​ഴ​യെ തു​ട​ർ​ന്ന് വ​ന്യ ജീ​വി​ക​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ത​ന്പ​ടി​ക്കു​ന്ന​തും ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ക​രു​വാ​ര​കു​ണ്ട് ക​ക്ക​റ മേ​ഖ​ല​യി​ൽ പെ​രു​ന്പാ​ന്പു​ക​ൾ കോ​ഴി​ക​ളെ​യും ആ​ടു​ക​ളെ​യും ഇ​ര​യാ​ക്കി​യ​താ​യും പ​രാ​തി​യു​ണ്ട്. ഉ​ൾ​വ​ന​ത്തി​ൽ നി​ന്നാ​ണ് ഇ​വ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്ന​ത്. കാ​ട്ടു​പ​ന്നി ശ​ല്യ​വും മേ​ഖ​ല​യി​ൽ അ​തി രൂ​ക്ഷ​മാ​ണ്.