മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു തു​ട​ങ്ങി
Wednesday, April 21, 2021 12:00 AM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര​യി​ലെ മാ​ലി​ന്യ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി മാ​റി​യ ഹ​രി​ത മി​ത്രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു തു​ട​ങ്ങി. മാ​ലി​ന്യ സം​സ്‌​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹ​രി​ത ക​ര്‍​മ്മ സേ​നാം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു ആ​ദ്യ​ഘ​ട്ട മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു തു​ട​ങ്ങി​യ​ത്. പ​ത്തൊ​മ്പ​താം വാ​ര്‍​ഡി​ല്‍ നി​ന്നും മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. പ്ര​മോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
വാ​ര്‍​ഡ് അംഗം കെ.​കെ. പ്രേ​മ​ന്‍, ഹ​രി​ത ക​ര്‍​മ്മ സേ​ന സെ​ക്ര​ട്ട​റി സ​ജി ല​ത, വി.​കെ ഭാ​സ്‌​ക​ര​ന്‍, സോ​മ​ന്‍ എ​ന്നി​വ​ര്‍​നേ​തൃ​ത്വം ന​ൽ​കി. യൂ​സ​ര്‍ ഫീ​സ് ഈ​ടാ​ക്കി​യാ​ണ് പേ​രാ​മ്പ്ര​യി​ലെ വി​വി​ധ പ്ര​ദ്ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും ജൈ​വ​മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​ത്.