കോ​വി​ഡ് ബാ​ധി​ത​രാ​യ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ പൂ​ട്ടി​യി​ട്ടെ​ന്ന്; ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ സ​ന്ദ​ർ​ശി​ച്ചു
Sunday, May 9, 2021 12:11 AM IST
പേ​രാ​മ്പ്ര: കോ​വി​ഡ് ബാ​ധി​ത​രും അ​ല്ലാ​ത്ത​വ​രു​മാ​യ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ ചെ​റി​യ കു​മ്പ​ള​ത്തും പാ​റ​ക്ക​ട​വി​ലും കെ​ട്ടി​ട​ത്തി​ൽ പൂ​ട്ടി​യി​ട്ട​താ​യു​ള്ള പ​രാ​തി അ​ന്വേ​ഷി​ക്കാ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ അ​നി​ത സ്ഥ​ല​ത്തെ​ത്തി. ഇ​വി​ടെ 160 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി​യ​പ്പോ​ൾ 28 പേ​ർ​ക്ക് രോ​ഗ​മു​ണ്ടാ​യി​രു​ന്നു. ശേ​ഷി​ക്കു​ന്ന​വ​ർ ഇ​വ​രു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലു​ള്ള​വ​രും ആ​യി​രു​ന്നു. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും പോ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പും ചേ​ർ​ന്ന് നാ​ല് കെ​ട്ടി​ട​ത്തി​ലാ​യി ഇ​വ​രെ താ​മ​സി​പ്പി​ച്ചു. ഇ​വ​ർ പു​റ​ത്തുപോ​കു​ന്ന​തി​ന് കെ​ട്ടി​ടം പു​റ​മേനി​ന്നും പൂ​ട്ടു​ക​യാ​യി​രു​ന്നു.

കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ൽ രോ​ഗി​ക​ളും ര​ണ്ടാം നി​ല​യി​ൽ സ​മ്പ​ർ​ക്ക​ത്തി​ലു​ള്ള​വ​രേ​യു​മാ​ണ് താ​മ​സി​പ്പി​ച്ച​തെ​ന്ന് ഹെ​ൽ​ത്ത് ഇ​ൻ​സ്ക്ട​ർ എ.​ടി. പ്ര​മീ​ള പ​റ​ഞ്ഞു. ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഇ​വ​ർ​ക്ക് കൃ​ത്യ​മാ​യി എ​ത്തി​ച്ച് ന​ൽ​കി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ ഇ​വ​രെ എ​ല്ലാ​വ​രേ​യും ഒ​രു​മി​ച്ചാ​ണ് താ​മ​സി​പ്പി​ച്ച​തെ​ന്നാ​ണ് ആ​രോ​പ​ണ​മു​യ​ർ​ന്ന​ത്. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എ​ത്തി​യ​ത്.

ഇ​വ​ർ​ക്ക് വീ​ണ്ടും ടെ​സ്റ്റ് ന​ട​ത്തി രോ​ഗ​മു​ള്ള​വ​രെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റാ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ നി​ർ​ദേശി​ച്ചു. ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം വ​ള​രെ കാ​ര്യ​ക്ഷ​മ​മാ​യാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും ഇ​തി​ന് തു​ര​ങ്കം വയ്ക്കാ​നാ​ണ് ഇ​തു​പോ​ലെ​യു​ള്ള അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന​തെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി വേ​ങ്ങേ​രി പ​റ​ഞ്ഞു.