വ്യാ​ജവാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ൾ പി​ടി​കൂ​ടി
Monday, May 10, 2021 12:19 AM IST
തി​രു​വ​മ്പാ​ടി: പു​ല്ലു​രാം​പാ​റ മാ​വി​ൻ​ചു​വ​ട് ചെ​റു​ശേ​രി​യി​ലെ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ വ്യാ​ജ വാ​റ്റ് ന​ട​ത്തു​ന്ന​താ​യി കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് റെ​യ്‌​ഡ്‌ ന​ട​ത്തി. വാ​റ്റു​പ​കാ​ര​ങ്ങ​ൾ ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു​വെ​ങ്കി​ലും ആ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. ചെ​റു​ശേ​രി​യി​ലെ സി​ബി എ​ന്ന​യാ​ളു​ടെ പു​ര​യി​ട​ത്തി​ലാ​ണ് വാ​റ്റു​പ​ക​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.
തി​രു​വ​മ്പാ​ടി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജ​യ​പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വാ​ഷ്, പ്ലാ​സ്റ്റി്ക് ടാ​ങ്ക്, ബ​ക്ക​റ്റ്, ക​ല​ങ്ങ​ൾ തു​ട​ങ്ങി വ്യാ​ജ​വാ​റ്റി​നു​പ​യോ​ഗി​ക്കു​ന്ന സാ​ധ​ന സാ​മ​ഗ്രി​ക​ൾ പി​ടി​ച്ചെ​ടു​ത്തു.
പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഷി​നോ​ജ്, ദി​നേ​ശ്, അ​നീ​ഷ്, മു​നീ​ർ എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.