ക​ന​ത്ത​ മ​ഴ​യി​ല്‍ വീ​ട് ത​ക​ര്‍​ന്നു; മാ​ട്ടു​മു​റി​യി​ലെ കു​ടും​ബ​ത്തെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു
Sunday, May 16, 2021 12:48 AM IST
മു​ക്കം: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും​പെ​ട്ട് കൊ​ടി​യ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ മാ​ട്ടു​മു​റി കോ​ള​നി​യി​ല്‍ താ​മ​സി​ക്കു​ന്ന റാ​ഷി​ക്-​ഹ​സ്‌​ന ദ​മ്പ​തി​ക​ളു​ടെ വീ​ട് ത​ക​ര്‍​ന്നു. മൂ​ന്ന് കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി ഈ ​വീ​ട്ടി​ല്‍ താ​മ​സി​ച്ചി​രു​ന്ന അ​ഞ്ചം​ഗ കു​ടും​ബം പ​രി​ക്കു​ക​ളി​ല്ലാ​തെ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​തെ​ന്ന് സ​മീ​പ​വാ​സി​ക​ള്‍ പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷം​ലൂ​ല​ത്ത്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷി​ഹാ​ബ് മാ​ട്ടു​മു​റി, എം.​ടി. റി​യാ​സ്, രി​ഹ്‌​ല മ​ജീ​ദ്, കൊ​ടി​യ​ത്തൂ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ഷി​ജു, മ​ജീ​ദ് പു​ളി​ക്ക​ൽ, സാ​ലിം ജീ​റോ​ഡ് എ​ന്നി​വ​ര്‍ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.

കോ​റോ​ണ കാ​ര​ണം ബ​ന്ധു​വീ​ടു​ക​ളി​ല്‍ പോ​ലും താ​മ​സി​ക്കാ​ന്‍ സാ​ധി​ക്കാ​തെ വ​ന്ന ഈ ​കു​ടും​ബ​ത്തെ സു​ര​ക്ഷി​ത സ്ഥ​ല​ത്ത് മാ​റ്റി​ത്താ​മ​സി​പ്പി​ക്കു​ക​യും പു​തി​യ വീ​ടി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ഉ​ട​ന്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്നും മെ​മ്പ​ര്‍ ഷി​ഹാ​ബ് മാ​ട്ടു​മു​റി പ​റ​ഞ്ഞു.