മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ള്‍ ഗോവയിലും മംഗളൂരുവിലും ക​ണ്ടെ​ത്തി
Sunday, May 16, 2021 11:53 PM IST
കോ​ഴി​ക്കോ​ട്: ബേ​പ്പൂ​രി​ല്‍​നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​യ ര​ണ്ട് ബോ​ട്ടു​ക​ളും ആ​ഴ​ക്ക​ട​ലി​ല്‍ ക​ണ്ടെ​ത്തി.​മേ​യ് അ​ഞ്ചി​ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി 15 തൊ​ഴി​ലാ​ളി​ക​ളു​മാ​യി പു​റ​പ്പെ​ട്ട അ​ജ്മീ​ര്‍ ഷാ , ​മി​ലാ​ദ് -3 എ​ന്നീ ബോ​ട്ടു​ക​ളാ​ണ് ആ​ഴ​ക്ക​ട​ലി​ല്‍ കു​ടു​ങ്ങി​യ​ത്. ഇ​തി​ല്‍ അ​ജ്മീ​ര്‍ ഷാ ​ബോ​ട്ട് ന്യൂ ​മം​ഗ​ളൂ​രു​വി​നു സ​മീ​പ​മാ​ണ്ക​ണ്ടെ​ത്തി​യ​ത്. 15 മ​ല്‍​സ്യ​തൊ​ഴി​ലാ​ളി​ക​ളും സു​ര​ക്ഷി​ത​രാ​ണ്.
ശ​ക്ത​മാ​യ ക​ട​ലേ​റ്റം മൂ​ലം ക​ര പ​റ്റാ​നാ​കാ​തെ തീ​ര​ക്ക​ട​ലി​ൽ ന​ങ്കൂ​ര​മി​ട്ടി​രി​ക്കു​ക​യാ​ണ്.​ബോ​ട്ടി​ലു​ള്ള എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന വി​വ​രം ല​ഭി​ച്ച​താ​യി നി​യു​ക്ത എം​എ​ൽ​എ പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് അ​റി​യി​ച്ചു.​കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​കു​ന്ന മു​റ​യ്ക്ക് ബോ​ട്ട് തീ​ര​ത്തെ​ത്തി​ക്കു​മെ​ന്ന് കോ​സ്റ്റ് ഗാ​ര്‍​ഡ് അ​റി​യി​ച്ചു. അ​ഞ്ചു ബം​ഗാ​ളി​ക​ളും പ​ത്തു ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളു​മാ​ണ്. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ഉ​ട​മ ഒ​പ്പം പോ​യ ബോ​ട്ടു​ക​ള്‍ തി​രി​കേ ഹാ​ര്‍​ബ​റി​ല്‍ എ​ത്തി​യി​ട്ടും അ​ജ്മീ​ര്‍​ഷാ ബോ​ട്ട് തി​രി​കേ എ​ത്തി​യി​ല്ലെ​ന്ന് കാ​ണി​ച്ച് ബേ​പ്പൂ​ര്‍ കോ​സ്റ്റ​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.
ഹാ​ര്‍​ബ​ര്‍ അ​ട​ച്ചി​ടാ​ന്‍ നി​ര്‍​ദേ​ശം ല​ഭി​ക്കു​ന്ന​തി​നു മു​ന്‍​പാ​ണ് ബോ​ട്ടു​ക​ള്‍ ക​ട​ലി​ല്‍​പോ​യ​ത്.
മേ​യ് അ​ഞ്ചി​ന് പു​ല​ർ​ച്ചെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ ഇ​വ​ർ ന്യൂ​ന​മ​ർ​ദ​ത്തെ തു​ട​ർ​ന്നു​ള്ള കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പ് ല​ഭി​ച്ച​പ്പോ​ൾ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. അ​തേ​സ​മ​യം മി​ലാ​ദ് -3 ബോ​ട്ട് ഗോ​വ​യി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് വി​വ​രം ല​ഭി​ച്ച​ത്. തൊ​ഴി​ലാ​ളി​ക​ള്‍ സു​ര​ക്ഷി​ത​രാ​ണെ​ന്നും ഉ​ട​നെ ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തു​മെ​ന്നും കോ​സ്റ്റ് ഗാ​ര്‍​ഡ് അ​റി​യി​ച്ചു.