പി.​കെ. ഗോ​പി​യു​ടെ പി​റ​ന്നാ​ള്‍​ ദി​ന​ത്തി​ല്‍ പു​സ്ത​ക പ്ര​കാ​ശ​നം
Sunday, June 13, 2021 1:11 AM IST
കോ​ഴി​ക്കോ​ട്: ക​വി പി.​കെ. ഗോ​പി​യു​ടെ 73-ാം പി​റ​ന്നാ​ള്‍ ആ​ഘോ​ഷ​വും പു​തി​യ പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും കോ​ഴി​ക്കോ​ട്ട് ന​ട​ന്നു. പി.​കെ. ഗോ​പി​യു​ടെ ഭൂ​മി​യു​ടെ പു​ല്ലാ​ങ്കു​ഴ​ല്‍ എ​ന്ന ക​വി​താ സ​മാ​ഹാ​ര​മാ​ണ് പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍ മു​തി​ര്‍​ന്ന എ​ഴു​ത്തു​കാ​ര​നും വി​മ​ര്‍​ശ​ക​നു​മാ​യ പ്ര​ഫ. വി. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍ പ്ര​കാ​ശ​നം ചെ​യ്ത​ത്. കാ​ളാ​ണ്ടി​ത്താ​ഴം ദ​ര്‍​ശ​നം സാം​സ്‌​കാ​രി​ക വേ​ദി പ്ര​സി​ഡ​ന്‍റ് എം.​എ. ജോ​ണ്‍​സ​ണ്‍ പു​സ്ത​കം ഏ​റ്റു​വാ​ങ്ങി.
സി​ല്‍​വ​ര്‍ ഹി​ല്‍​സ് പ​ബ്ലി​ക് സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ലും എ​ഴു​ത്തു​കാ​ര​നു​മാ​യ ഫാ. ​ജോ​ണ്‍ മ​ണ്ണാ​റ​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ഥാ​കൃ​ത്ത് സു​ദീ​പ് തെ​ക്കേ​പ്പാ​ട്ട് പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി. പി.​കെ. ഗോ​പി​യു​ടെ ഭാ​ര്യ കോ​മ​ളം മ​ക​ളും ക​വ​യി​ത്രി​യു​മാ​യ ആ​ര്യാ​ഗോ​പി, ആ​ര്യ​യു​ടെ ഭ​ര്‍​ത്താ​വ് ജോ​ബി, മ​ക​ന്‍ ജ​ഹാ​ന്‍ ജോ​ബി എ​ന്നി​വ​രും ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.