കൂ​രാ​ച്ചു​ണ്ട് മൃ​ഗാ​ശു​പ​ത്രി അ​പ്ഗ്രേ​ഡ് ചെ​യ്യ​ണ​മെ​ന്ന്
Sunday, June 13, 2021 11:58 PM IST
കൂ​രാ​ച്ചു​ണ്ട്: കൂ​രാ​ച്ചു​ണ്ടി​ലെ സ​ർ​ക്കാ​ർ മൃ​ഗാ​ശു​പ​ത്രി അ​പ്ഗ്രേ​ഡ് ചെ​യ്തു​കൊ​ണ്ട് 24 മ​ണി​ക്കൂ​റും സേ​വ​നം ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സി​പി​ഐ കൂ​രാ​ച്ചു​ണ്ട് ബ്രാ​ഞ്ച് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ഏ​ക​ദേ​ശം 1500 ഓ​ളം ക്ഷീ​ര​ക​ർ​ഷ​ക​രു​ണ്ട്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ക​ന്നു​കാ​ലി​ക​ൾ​ക്ക് രോ​ഗം വ​ന്നാ​ൽ മൃ​ഗാ​ശു​പ​ത്രി​യി​ലെ സേ​വ​നം ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. നി​ല​വി​ലെ ഡോ​ക്ട​ർ​ക്ക് അ​ധി​ക​മാ​യി കോ​വി​ഡ് ഡ്യൂ​ട്ടി​യും ല​ഭി​ച്ച​തോ​ടെ ഡോ​ക്ട​റു​ടെ സേ​വ​നം പാ​ടെ ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ക​ർ​ഷ​ക​രു​ടെ പ​രാ​തി​യു​ണ്ട്.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ലേ​യും സ​മീ​പ പ​ഞ്ചാ​യ​ത്താ​യ ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലേ​യും മൃ​ഗാ​ശു​പ​ത്രി​ക​ളെ സം​യോ​ജി​പ്പി​ച്ചു കൊ​ണ്ട് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന പോ​ളി​ക്ലി​നി​ക്കാ​യി കൂ​രാ​ച്ചു​ണ്ട് മൃ​ഗാ​ശു​പ​ത്രി​യെ അ​പ്ഗ്രേ​ഡ് ചെ​യ്യ​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ടി.​കെ.ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​കെ.പ്രേ​മ​ൻ, പീ​റ്റ​ർ കി​ങ്ങി​ണി​പ്പാ​റ, പി.​കെ.സോ​ബി​ൻ, വി​നു മ്ലാ​ക്കു​ഴി​യി​ൽ, ജോ​യി പ​ന​യ്ക്ക​വ​യ​ൽ, ര​മ ബാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.