തെ​ങ്ങു വീ​ണു വീ​ട് ത​ക​ര്‍​ന്നു; വീ​ട്ട​മ്മ​യ്ക്കു പ​രിക്ക്
Monday, June 14, 2021 11:46 PM IST
നാ​ദാ​പു​രം: അ​രൂ​ര്‍ പെ​രു​മു​ണ്ട​ച്ചേ​രി​യി​ല്‍ വീ​ടി​നുമു​ക​ളി​ല്‍ തെ​ങ്ങ് വീ​ണ് വീ​ട്ട​മ്മ​യ്ക്ക് പ​രു​ക്ക്. വ​ട്ട​ത്തു​ക​ണ്ടി​യി​ല്‍ ഗോ​പാ​ല​കു​റു​പ്പി​ന്‍റെ ഭാ​ര്യ ശോ​ഭന അ​മ്മ(56) യ്ക്കാണ് പ​രിക്ക്. ഓ​ട് വീ​ണ് ത​ല​യ്ക്ക് മു​റി​വേ​റ്റ ഇ​വ​ര്‍​ക്ക് തു​ന്ന​ലി​ട്ടു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം.
മ​ഴ​യോ​ടൊ​പ്പ​മെ​ത്തി​യ കാ​റ്റി​ല്‍ തെ​ങ്ങ് ക​ട​പു​ഴ​കി വീ​ഴു​ക​യാ​യി​രു​ന്നു. ഓ​ട്, ക​ഴു​ക്കോ​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ ത​ക​ര്‍​ന്നു. ക​ന​ത്ത നാശന​ഷ്ട​മു​ണ്ടാ​യി.
വാ​ര്‍​ഡ് അം​ഗം എ​ന്‍.​ടി. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ട്ടു​കാ​ര്‍ ര​ക്ഷാ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി.

ഇ​ന്ധ​ന​വി​ല: ധ​ർ​ണ ന​ട​ത്തി
ച​ക്കി​ട്ട​പാ​റ: ഇന്ധനവി​ല വ​ർ​ധ​ന​വി​നെ​തി​രെ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ച​ക്കി​ട്ട​പാ​റ പോ​സ്റ്റോ​ഫീ​സി​നു മു​മ്പി​ൽ ധ​ർ​ണ ന​ട​ത്തി.
സു​ജാ​ത മ​ന​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷീ​ജ ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷിം​ന ബൈ​ജു, ആ​ദി​ത്യ സു​കു​മാ​ര​ൻ, ലീ​ല മോ​ഹ​ന​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.