പെ​ട്രോ​ള്‍ പ​മ്പി​നു മു​ന്നില്‍ പ്ര​തി​ഷേ​ധ സ​മ​രം
Monday, June 14, 2021 11:47 PM IST
കോ​ഴി​ക്കോ​ട്: അ​ടി​ക്ക​ടി​യു​ള്ള കേ​ന്ദ്ര സ​ര്‍​ക്കാ​റി​ന്‍റെ ഇന്ധനവി​ല​ വ​ര്‍​ധ​ന​വി​നെ​തി​രെ പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി വ​യ​നാ​ട് റോ​ഡി​ലു​ള്ള ഹി​ന്ദു​സ്ഥാ​ന്‍ പെ​ട്രോ​ള്‍ പ​മ്പി​നുമു​മ്പി​ല്‍ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. സ​മ​രം എം.​കെ. രാ​ഘ​വ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് യു.രാ​ജീ​വ​ന്‍, കെ​പി​സി​സി വ​ക്താ​വ് കെ.​സി. അ​ബു, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി. ​മ​മ്മ​ത് കോ​യ, പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു ക​രി​പ്പാ​ല അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഷ​മീ​ര്‍ കൊ​മ്മേ​രി, അ​സീ​സ് കാ​പ്പാ​ട്, എ​ന്‍.​പി. ബ​ഷീ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.
കു​റ്റ്യാ​ടി : പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല ക്ര​മാ​തീ​ത​മാ​യി​വ​ർ​ധി​പ്പി​ച്ച് ജ​ന​ജീ​വി​തം ദു​ഃസ്സ​ഹ​മാ​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​ശ്യ​പ്പെ​ട്ട് പ്ര​വാ​സി കോ​ൺ​ഗ്ര​സ് കു​റ്റ്യാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​റ്റ്യാ​ടി പെ​ട്രോ​ൾ പ​മ്പി​ന് മു​മ്പി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി - കു​റ്റ്യാ​ടി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ ശ്രീ​ജേ​ഷ് ഊ​ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു