ഡ​യ​പ്പ​ര്‍ മാ​ലി​ന്യം നീ​ക്കാ​ന്‍ ചേമഞ്ചേരി പ​ഞ്ചാ​യ​ത്തിന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ നി​ര്‍​ദേശം
Wednesday, June 16, 2021 12:03 AM IST
കോ​ഴി​ക്കോ​ട്: അ​ര​യ്ക്കുതാ​ഴെ ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ട ഭി​ന്ന​ശേ​ഷി കു​ട്ടി ഉ​പ​യോ​ഗി​ച്ച് വീ​ട്ടു​വ​ള​പ്പി​ല്‍ കൂ​ന്നു​കൂ​ടി​ക്കി​ട​ക്കു​ന്ന ഡ​യ​പ്പ​ര്‍ മാ​ലി​ന്യ​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി ശേ​ഖ​രി​ച്ച് ന​ശി​പ്പി​ച്ചു ക​ള​യാ​ന്‍ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മീ​ഷ​ന്‍ ചേ​മ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ​ട് നി​ര്‍​ദ്ദേ​ശി​ച്ചു.
കേ​ര​ള പ​ഞ്ചാ​യ​ത്ത് രാ​ജ് ആ​ക്ട പ്ര​കാ​രം മാ​ലി​ന്യ​നി​ര്‍​മാ​ര്‍​ജ​നം പ​ഞ്ചാ​യ​ത്തി​ന്‍റെ നി​ര്‍​ബ​ന്ധി​ത ചു​മ​ത​ല ആ​യ​തി​നാ​ല്‍ കു​ട്ടി​യു​ടെ വീ​ട്ടി​ല്‍നി​ന്ന് മാ​ലി​ന്യം സ്ഥി​ര​മാ​യി ശേ​ഖ​രി​ച്ച് കൊ​ണ്ടു​പോ​കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​മീ​ഷ​ന്‍ അം​ഗം ബി.​ബ​ബി​ത ബ​ല്‍​രാ​ജ് ഉ​ത്ത​ര​വി​ട്ടു.