കെ.​എം. രാ​മ​ൻ​കു​ട്ടി​യെ അ​നു​സ്മ​രി​ച്ചു
Wednesday, June 16, 2021 12:04 AM IST
താ​മ​ര​ശേ​രി: ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി അം​ഗ​വും താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന കെ.​എം. രാ​മ​ൻ​കു​ട്ടി​യു​ടെ 12-ാം ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ അ​നു​സ്മ​ര​ണ​വും പു​ഷ്പാ​ർ​ച്ച​ന​യും സം​ഘ​ടി​പ്പി​ച്ചു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ പ്ര​സി​ഡ​ന്‍റ് ന​വാ​സ് ഈ​ർ​പ്പോ​ണ ഉ​ൽ​ഘാ​ട​നം ചെ​യ്തു.
ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി അം​ഗം വി.​പി. ഗോ​പാ​ല​ൻ​കു​ട്ടി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഖ​ദീ​ജ സ​ത്താ​ർ, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി സ​ത്താ​ർ പ​ള്ളി​പ്പു​റം, വി. ​ശി​വ​ദാ​സ​ൻ, വി. ​ഇ​ബ്രാ​ഹിം, വി.​സി. അ​സീ​സ്, വി.​സി. ആ​ലി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

ന​വ​ജീ​വ​ൻ ട്ര​സ്റ്റ് നോ​ട്ടു​പു​സ്ത​കം ന​ൽ​കു​ന്നു

പേ​രാ​മ്പ്ര: കോ​ട്ടൂ​ർ ന​വ​ജീ​വ​ൻ എ​ഡ്യു​ക്കേ​ഷ​ണ​ൽ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് കോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പത്താം ത​രം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നോ​ട്ടു ബു​ക്കു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്നു. വാ​ക​യാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എം.​കെ. രാ​ഘ​വ​ൻ എം​പി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ഇ. ​ഗോ​വി​ന്ദ​ൻ ന​മ്പീ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഒ.​എം. കൃ​ഷ്ണ​കു​മാ​ർ, പ്രി​ൻ​സി​പ്പൽ ഡോ. ​ആ​ബി​ദ പു​തു​ശേ​രി, ഹെ​ഡ്മാ​സ്റ്റ​ർ ടി. ​ബീ​ന, ട്ര​സ്റ്റ് സെ​ക്ര​ട്ട​റി പ്ര​സാ​ദ് പൊ​ക്കി​ട്ടാ​ത്ത്, സു​രേ​ഷ് കോ​ട്ടൂ​ർ, അ​ജി​ത്ത് കി​ഴ​ക്ക​മ്പ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.