കി​ണ​ർ നി​ർ​മ്മാ​ണ​ത്തി​നി​ട​യി​ൽ മ​ണ്ണി​ടി​ഞ്ഞ് തൊ​ഴി​ലാ​ളി മ​രി​ച്ചു
Wednesday, June 16, 2021 9:56 PM IST
നാ​ദാ​പു​രം: എ​ട​ച്ചേ​രി​യി​ൽ കി​ണ​ർ നി​ർ​മാ​ണ​ത്തി​നി​ട​യി​ൽ മ​ണ്ണി​ടി​ഞ്ഞ് കി​ണ​റി​ൽ വീ​ണ തൊ​ഴി​ലാ​ളി മ​രി​ച്ചു. കു​റ്റ്യാ​ടി കാ​യ​ക്കൊ​ടി​യി​ലെ മ​യ​ങ്ങി​യി​ൽ കു​ഞ്ഞ​മ്മ​ദ് (54) ആ​ണ് മ​രി​ച്ച​ത്.

സ​ഹതൊ​ഴി​ലാ​ളി മ​രു​തോ​ങ്ക​ര​യി​ലെ ചീ​ന​വീ​ട്ടി​ലെ പൊ​ക്ക​നെ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ടു​ത്തി. ബു​ധ​നാ​ഴ്ച്ച രാ​വി​ലെ ഒ​ൻ​പ​തോ​ടെ​യാ​ണ് അ​പ​ക​ടം.

എ​ട​ച്ചേ​രി മു​തി​ര​ക്കാ​ട്ടി​ൽ അ​മ്മ​ദി​ന്‍റെ വീ​ടി​ന്‍റെ മു​റ്റ​ത്ത് കി​ണ​ർ നി​ർ​മ്മാ​ണ​ത്തി​നി​ടെ​യാ​ണ് ദു​ര​ന്തം ഉ​ണ്ടാ​യ​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി വ​ട​ക​ര ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഭാ​ര്യ: ആ​സ്യ. മ​ക്ക​ൾ : അ​ർ​ഷാ​ദ്, അ​സ്മ​ർ, അ​സ്മി​ന,ന​ഹ്റ, മി​ൻ​ഹ ഫാ​ത്തി​മ. സ​ഹോ​ദ​ര​ങ്ങ​ൾ: നൗ​ഷാ​ദ്, നൗ​ഫ​ൽ, സ​ഫി​യ, ഖ​ദീ​ജ, സ​ക്കീ​ന.