വി​ദ്യാ​ര്‍​ഥി​ക​ളെ "ഓ​ണ്‍​ലൈ​നി​ലാ​ക്കി' പോ​ലീ​സ്
Wednesday, June 16, 2021 11:53 PM IST
കോ​ഴി​ക്കോ​ട്: ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​ന് സൗ​ക​ര്യ​മി​ല്ലാ​ത്ത വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി പോ​ലീ​സി​ന്‍റെ കൈ​ത്താ​ങ്ങ്. സി​റ്റി പോ​ലീ​സ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​ല്‍​നി​ന്ന് അ​ക​ന്നുനി​ല്‍​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ടെ​ലി​വി​ഷ​നു​ക​ളും മൊ​ബൈ​ല്‍ ഫോ​ണു​ക​ളും സ​മ്മാ​നി​ച്ച​ത്.
നാ​ല് കു​ട്ടി​ക​ള്‍​ക്ക് ടി​വി​യും 11 കു​ട്ടി​ക​ള്‍​ക്ക് മൊ​ബൈ​ല്‍ ഫോ​ണു​മാ​ണ് ന​ല്‍​കി​യ​ത്. പ​ഠ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത കു​ട്ടി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ സ്‌​കൂ​ളു​ക​ള്‍ ശേ​ഖ​രി​ച്ചി​രു​ന്നു. ഇ​പ്ര​കാ​രം ന​ഗ​രപ​രി​ധി​യി​ലു​ള്ള സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നും ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഏ​റ്റ​വും അ​ര്‍​ഹ​രാ​യ 15 പേ​ര്‍​ക്ക് സ​ഹാ​യം ന​ല്‍​കി​യ​ത്. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ള്‍​ക്ക് ടെ​ലി​വി​ഷ​നു​ക​ളും മൊ​ബൈ​ല്‍ ഫോ​ണു​ക​ളും കൈ​മാ​റി. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് പോ​ലീ​സ് സൊ​സൈ​റ്റി ന​ല്‍​കു​ന്ന ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് ജി​ല്ലാ പോ​ലി​സ് എ.​വി. ജോ​ര്‍​ജ്ജ് മ​ന്ത്രി​ക്ക് കൈ​മാ​റി.
ഡെ​പ്യു​ട്ടി പോ​ലി​സ് ക​മ്മി​ഷ​ണ​ര്‍ സ്വ​പ്നി​ല്‍ കു​മാ​ര്‍ മ​ഹാ​ജ​ന്‍, അ​ഡീ.​ ഡി​സി​പി എ​ന്‍. സു​രേ​ഷ്, അ​സി. ക​മ്മീ​ഷ​ണ​ര്‍​മാ​രാ​യ എം.​പി മോ​ഹ​ന​ച​ന്ദ്ര​ന്‍, എ​ല്‍.​സു​രേ​ന്ദ്ര​ന്‍, പി.​കെ. രാ​ജു, സ​ഹ​ക​ര​ണ അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ല്‍ ര​ജി​സ്ട്രാ​ര്‍ എ​ന്‍.​എം. ഷീ​ജ, പോ​ലി​സ് സൊ​സൈ​റ്റി സി​ക്ര​ട്ട​റി പി.​കെ. ര​തീ​ഷ്, അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ക​മ്മ​റി്റി അം​ഗം എം.​ജി. രാ​ജി​വ്, പോ​ലി​സ് സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.