ജി​ല്ല​യി​ല്‍ 1054 പേ​ര്‍​ക്ക് കോ​വി​ഡ്, രോ​ഗ​മു​ക്തി 1495
Wednesday, June 16, 2021 11:54 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 1054 കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. 15 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. സ​മ്പ​ര്‍​ക്കം വ​ഴി 1039 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 10307 പേ​രെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി.
ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ള്‍, എ​ഫ്എ​ല്‍​ടി​സി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 1495 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി നേ​ടി ആ​ശു​പ​ത്രി വി​ട്ടു. 10.45 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. രോ​ഗം സ്ഥി​രീ​ക​രി​ച്ച് 11023 കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

468 കേ​സു​ക​ള്‍
ര​ജി​സ്റ്റ​ര്‍ ചെ​യ്തു
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ച്ച​തി​ന് 468 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തി​നും പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ കൂ​ട്ടം​കൂ​ടി നി​ന്ന​തി​നും ക​ട​ക​ള്‍ കൃ​ത്യ​സ​മ​യ​ത്ത് അ​ട​ക്കാ​ത്ത​തി​നും ന​ഗ​ര പ​രി​ധി​യി​ല്‍ 38 കേ​സു​ക​ളും റൂ​റ​ലി​ല്‍ 46 കേ​സു​ക​ളും എ​ടു​ത്തു. മാ​സ്‌​ക് ധ​രി​ക്കാ​ത്ത​തി​ന് ന​ഗ​ര പ​രി​ധി​യി​ല്‍ 205 കേ​സു​ക​ളും റൂ​റ​ലി​ല്‍ 179 കേ​സു​ക​ളു​മെ​ടു​ത്തു.