ഇ​എ​സ്ഐ ഡി​സ്പെ​ൻ​സ​റി​യു​ടെ മേ​ൽ​ക്കൂ​ര ഇ​ടി​ഞ്ഞുവീ​ണ് ര​ണ്ട് ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ക്ക്
Friday, June 18, 2021 11:45 PM IST
കോ​ഴി​ക്കോ​ട്: ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ച​ക്കോ​ര​ത്ത് കു​ള​ത്തെ ഇ​എ​സ്ഐ ഡി​സ്‌​പെ​ന്‍​സ​റി​യു​ടെ മേ​ല്‍​ക്കൂ​ര ഇ​ടി​ഞ്ഞു വീ​ണ് ര​ണ്ട് ജീ​വ​ന​ക്കാ​ര്‍​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നാ​യി​രു​ന്നു അ​പ​ക​ടം. കാ​ല​പ്പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ള്‍ ഭാ​ഗം ഇ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. പ​ത്ത് ജീ​വ​ന​ക്കാ​ർ ഈ ​സ​മ​യം ഓ​ഫീ​സി​ലു​ണ്ടാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ട് എ​ല്ലാ​വ​രും പു​റ​ത്തേ​ക്കോ​ടി​യ​തി​നാ​ല്‍ മ​റ്റു​ള്ള​വ​ര്‍ പ​രു​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ലു​ണ്ടാ​യി​രു​ന്ന ന​ഴ്‌​സിം​ഗ് അ​സി​സ്റ്റ​ന്‍റ് മീ​ര (52), ഓ​ഫീ​സ് അ​റ്റ​ന്‍​ഡ​ന്‍റ് ജ​മീ​ല (45) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ മു​റി​യു​ടെ തൊ​ട്ടു​മു​മ്പി​ലേ​ക്ക് മു​ക​ള്‍​ഭാ​ഗ​ത്തു​ള്ള മ​ര​ങ്ങ​ളും മ​റ്റും അ​ട​ര്‍​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഒ​ന്നാം നി​ല​യു​ടെ മു​ഴു​വ​ന്‍ ഭാ​ഗ​വും ഇ​ടി​ഞ്ഞ് താ​ഴേ​ക്ക് പ​തി​ച്ചു.

ഈ ​സ​മ​യ​ത്ത് ഒ​ന്നാം നി​ല​യി​ല്‍ ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്നു പ​രു​ക്കേ​റ്റ ജീ​വ​ന​ക്കാ​ർ ര​ണ്ട് പേ​രും മ​ര​ങ്ങ​ള്‍​ക്കൊ​പ്പം താ​ഴേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട് പേ​രെ​യും ആ​ദ്യം സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മീ​ര​യെ പി​ന്നീ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

സം​ഭ​വ​സ​മ​യ​ത്ത് മൂ​ന്ന് രോ​ഗി​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ഇ​വ​ർ പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ദ്ര​വി​ച്ച മ​ര​ങ്ങ​ളും ക​ല്ലും മ​റ്റും മു​റി​യു​ടെ മു​മ്പി​ലേ​ക്ക് ഇ​ടി​ഞ്ഞ് വീ​ണ​തി​നാ​ല്‍ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ മു​ന്‍ ഭാ​ഗം വ​ഴി പു​റ​ത്തേ​ക്കി​റ​ങ്ങാ​നാ​കാ​തെ കു​ടു​ങ്ങി. തു​ട​ര്‍​ന്ന് ഓ​ഫീ​സി​ന്‍റെ പി​ന്‍​ഭാ​ഗ​ത്ത് കൂ​ടി​യാ​ണ് ഇ​വ​രെ പു​റ​ത്തെ​ത്തി​ച്ച​ത്. എം​എ​ല്‍​എ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍, ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ​റാ​വു, അ​സി. ക​ള​ക്ട​ര്‍ മു​കു​ന്ദ്, കൗ​ണ്‍​സി​ല​ര്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി ബി​നി, ഇ​എ​സ്ഐ റീ​ജ​ണ​ല്‍ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഡോ. ​മ​നോ​ജ് തു​ട​ങ്ങി​യ​വ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.

ന​ട​ക്കാ​വ് സി ​ഐ ഷാ​ജി പ​ട്ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​വും ബീ​ച്ച് ഫ​യ​ര്‍‌​സ്റ്റേ​ഷ​നി​ല്‍ നി​ന്ന് ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ സ​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ര​ണ്ട് യൂ​ണി​റ്റ് ഫ​യ​ര്‍ ഫോ​ഴ്‌​സും സി​വി​ല്‍ ഡി​ഫ​ന്‍​സ് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തു​ന്ന​തി​ന് മു​മ്പ് ത​ന്നെ പ​രി​ക്കേ​റ്റ​വ​രെ പു​റ​ത്തെ​ത്തി​ച്ചി​രു​ന്നു. തു​ട​ര്‍​ന്നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും നേ​തൃ​ത്വം ന​ല്‍​കി.