ലോ​റി​യി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Saturday, June 19, 2021 10:19 PM IST
കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി ആ​ന​ക്കു​ള​ത്ത് കൊ​ല്ലം​ചി​റ​ക്ക് സ​മീ​പം ദേ​ശീ​യ പാ​ത​യി​ൽ ലോ​റി​യി​ടി​ച്ച് കാ​ൽ ന​ട​യാ​ത്ര​ക്കാ​ര​ൻ ത​ൽ​ക്ഷ​ണം മ​രി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചി​നാ​യി​രു​ന്നു അ​പ​ക​ടം. ആ​ന​ക്കു​ളം താ​ഴെ അ​റ​ത്തി​ൽ ശ്രീ​നി​വാ​സ​ൻ (55) ആ​ണ് മ​രി​ച്ച​ത്.

രാ​വി​ലെ ഇ​ള​നീ​ർ എ​ത്തി​ക്കാ​ൻ വ​രു​ന്ന വ​ഴി​യാ​ണ് അ​പ​ക​ടം. റോ​ഡ് സൈ​ഡി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. നി​യ​ന്ത്ര​ണം വി​ട്ട ലോ​റി സ​മീ​പ​ത്തു​ള്ള ഇ​ല​ക്ട്രി​ക് പോ​സ്റ്റും ഇ​ടി​ച്ചു ത​ക​ർ​ത്തു. ലോ​റി​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന ഇ​യാ​ളെ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും എ​ത്തി​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.

ക​ണ്ണൂ​രി​ൽ നി​ന്ന് കോ​ഴി​ക്കോ​ട് ക​ല്ല് ഇ​റ​ക്കി തി​രി​ച്ചു പോ​കു​ക​യാ​യി​രു​ന്നു ലോ​റി. പ​രേ​ത​നാ​യ ഗോ​പാ​ല​ന്‍റെ​യും, ലീ​ല​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: അ​ജി​ത. മ​ക്ക​ൾ: ഭ​ഗ​ത് സൂ​ര്യ, ധ്യാ​ൻ സൂ​ര്യ, വി​ശ്വ​സൂ​ര്യ. സ​ഹോ​ദ​ര​ങ്ങ​ൾ: ശ്രീ​ജ, ശ്രീ​മ​തി, ശ്രീ​ശ​ൻ, ശ്രീ​ക​ല, ശ്രീ​ലേ​ഖ, ശ്രീ​ര​ജ്ജി​നി.