ഇ​എ​സ്ഐ ഡി​സ്പെ​ൻ​സ​റി​ക​ളു​ടെ കെ​ട്ടി​ട​ങ്ങ​ൾ പു​തു​ക്കി​പ്പ​ണി​യ​ണം: എം.​കെ. രാ​ഘ​വ​ൻ എം​പി
Sunday, June 20, 2021 3:30 AM IST
കോ​ഴി​ക്കോ​ട്: ത​ക​ര്‍​ന്നുവീ​ണ ച​ക്കോ​ര​ത്തു​കു​ളം ഇ​എ​സ്ഐ കോ​ര്‍​പ​റേ​ഷ​ന്‍ കെ​ട്ടി​ടം ഉ​ള്‍​പ്പെ​ടെ കോ​ഴി​ക്കോ​ട് പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ഇ​എ​സ്ഐ ഡി​സ്പെ​ന്‍​സ​റി​ക​ളു​ടെ കെ​ട്ടി​ട​ങ്ങ​ള്‍ പു​തു​ക്കിപ്പ​ണി​യു​ന്ന​തി​നാ​യി തൊ​ഴി​ല്‍ മ​ന്ത്രാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് എം.​കെ. രാ​ഘ​വ​ന്‍ എം​പി അ​റി​യി​ച്ചു.
നൂ​റ് വ​ര്‍​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ടം ത​ക​ര്‍​ന്നുവീ​ണ് ര​ണ്ട് ജീ​വ​ന​ക്കാ​ര്‍​ക്ക് ക​ഴി​ഞ്ഞ ദി​വ​സം പ​രി​ക്കേ​റ്റി​രു​ന്നു. സം​ഭ​വസ​മ​യ​ത്ത് രോ​ഗി​ക​ള്‍ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല​ാണ് വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യ​ത്. കോ​ഴി​ക്കോ​ട് പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ച​ക്കോ​ര​ത്തു​കു​ളം, ചാ​ല​പ്പു​റം, പു​തി​യ​റ, എ​ര​ഞ്ഞി​പ്പാ​ലം ഉ​ള്‍​പ്പെ​ടെ​യു​ള്ള ഇ​എ​സ്ഐ ഡി​സ്പെ​ന്‍​സ​റി​ക​ളു​ടെ കെ​ട്ടി​ട​ങ്ങ​ള്‍ പു​തു​ക്കി​പ്പ​ണി​യു​ന്ന​തി​നുവേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം​പി 2018 മേയ് മാ​സം ഇ​എ​സ്ഐ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ലി​നെ നേ​രി​ല്‍ ക​ണ്ടി​രു​ന്നു.
ഇ​തി​ല്‍ ച​ക്കോ​ര​ത്തു​കു​ളം, എ​ര​ഞ്ഞി​പ്പാ​ലം ഡി​സ്പെ​ന്‍​സ​റി​ക​ള്‍ താ​ര​ത​മ്യേ​ന രോ​ഗി​ക​ള്‍ കൂ​ടു​ത​ലു​ള്ള​വ​യാ​ണ്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജീ​വ​ന​ക്കാ​രു​ടെ​യും, രോ​ഗി​ക​ളു​ടെ​യും ജീ​വ​നെ ബാ​ധി​ക്കു​ന്ന പ്ര​ശ്ന​ത്തി​ന് അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യം ന​ല്‍​ക​ണ​മെ​ന്നും കൂ​ടി​ക്കാഴ്ച​യി​ല്‍ പ്ര​ത്യേ​കം ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.
കാ​ല​പ്പ​ഴ​ക്കം ചെ​ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ പു​ന​ര്‍​നി​ര്‍​മാ​ണം യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​രം​ഭി​ക്ക​ണ​മെ​ന്ന് കാ​ണി​ച്ച് ഇ​ന്ന​ലെ ത​ന്നെ എം​പി തൊ​ഴി​ല്‍ മ​ന്ത്രി സ​ന്തോ​ഷ് കു​മാ​ര്‍ ഗം​ഗ്വാ​ര്‍, ഇ​എ​സ്ഐ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ മു​ഗ് മീത്ത് എ​സ് ബാ​ട്ടി​യ, എ​ന്നി​വ​ര്‍​ക്ക് ക​ത്ത​യ​ച്ചു. പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​ന കാ​ല​യ​ള​വി​ല്‍ മ​ന്ത്രി​യു​മാ​യും, ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ലു​മാ​യും നേ​രി​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്നും എം​പി പ​റ​ഞ്ഞു. നേ​ര​ത്തെ ചെ​റു​വ​ണ്ണൂ​ര്‍ ഇ​എ​സ്ഐ ഡി​സ്പെ​ന്‍​സ​റിയു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് എം​പിയു​ടെ ഇ​ട​പെ​ട​ലി​നെ​തു​ട​ര്‍​ന്ന് 88 ല​ക്ഷം രൂ​പ​യു​ടെ കേ​ന്ദ്രസ​ഹാ​യം ല​ഭി​ച്ചി​രു​ന്നു.