വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ എ​ൻ​ജി​ഒ അ​സോ​സി​യേ​ഷൻ പ്ര​വ​ർ​ത്ത​നം ശ്ലാ​ഘ​നീ​യം: എ​ൻ. സു​ബ്ര​ഹ്മ​ണ്യ​ൻ
Sunday, July 25, 2021 1:36 AM IST
താ​മ​ര​ശേ​രി: ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ലാ​ഘ​നീ​യ​മെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. സു​ബ്ര​ഹ്മ​ണ്യ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ താ​മ​ര​ശേ​രി ബ്രാ​ഞ്ച് ക​മ്മി​റ്റി സ​ദ്ഗ​മ​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന ഡി​ജി​റ്റ​ൽ പ​ഠ​നോ​പ​ക​ര​ണ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് കെ. ​ഫ​വാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. വി​ജ​യ​കു​മാ​ർ, എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി പ്രേം​നാ​ഥ് മം​ഗ​ല​ശേ​രി, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യ ശ​ശി​കു​മാ​ർ കാ​വാ​ട്ട്, ടി. ​ഹ​രി​ദാ​സ​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സി.​കെ. സ​തീ​ശ​ൻ, നേ​താ​ക്ക​ളാ​യ ബി.​സി. സാ​ജേ​ഷ്, കെ.​കെ. ഷൈ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

കോ​വി​ഡ് സെ​ന്‍റ​റി​ൽ ഭ​ക്ഷ​ണം
ല​ഭി​ക്കു​ന്നി​ല്ലെ​ന്ന്

മു​ക്കം: മ​ണാ​ശേ​രി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ തൂ​ങ്ങും​പു​റ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​വി​ഡ് സെ​ന്‍റ​റി​ൽ രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും മ​തി​യാ​യ ഭ​ക്ഷ​ണം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. ഇ​ന്ന​ലെ പ്ര​ഭാ​ത​ഭ​ക്ഷ​ണം രോ​ഗി​ക​ൾ​ക്ക് തി​ക​ഞ്ഞി​ല്ലെ​ന്നും ഉ​ച്ച​യ്ക്ക് ന​ൽ​കി​യ ഭ​ക്ഷ​ണം കൂ​ട്ടി​രി​പ്പു​കാ​ർ​ക്ക് ല​ഭി​ച്ചി​ല്ലെ​ന്നു​മാ​ണ് പ​രാ​തി. ഇ​തേ​ത്തു​ട​ർ​ന്ന് കോ​വി​ഡ് രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​ര​നാ​യ ഒ​രാ​ൾ ഭ​ക്ഷ​ണ​ത്തി​ന് വേ​ണ്ടി പു​റ​ത്തി​റ​ങ്ങു​ക​യും നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട് മു​ക്കം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. പോ​ലീ​സ് ഇ​യാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തു. ഇ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. ഇ​ന്ന​ലെ മു​ത​ലാ​ണ് രോ​ഗി​ക​ൾ​ക്ക് മാ​ത്രം ഭ​ക്ഷ​ണം ന​ൽ​കാ​ൻ തു​ട​ങ്ങി​യ​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.