കൈ​വ​ശ​ഭൂ​മി​യി​ൽ വ​നംവ​കു​പ്പ് സ​ർ​വേ: പ്ര​തി​ഷേ​ധം ശ​ക്തം
Monday, July 26, 2021 12:54 AM IST
കു​റ്റ്യാ​ടി: കാ​വി​ലും​പാ​റ പ​ഞ്ചാ​യ​ത്തി​ലെ പൂ​തം​മ്പാ​റ ചൂ​ര​ണി മ​ല​യി​ൽ അ​റു​പ​ത് വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി കൃ​ഷി​ക്കാ​ർ കൈ​വ​ശം വ​ച്ച് വ​രു​ന്ന​തും, വീ​ട് വ​ച്ച് താ​മ​സി വ​രു​ന്ന​തു​മാ​യ ഭു​മി വ​നംവ​കു​പ്പ് ഭൂ​മി​യാ​ണെ​ന്ന് പ​റ​ഞ്ഞ് സ​ർ​വേ ന​ട​ത്തി ഏ​റ്റെ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ഈ ​പ്ര​ദേ​ശ​ത്ത് സ​ർ​വേ ന​ട​ത്താ​നു​ള്ള നീ​ക്കം നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തേ​ത്തു​ട​ർ​ന്ന് വ​നം വ​കു​പ്പ് നി​ർ​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ത​ങ്ങ​ൾ കാ​ലാ​കാ​ല​മാ​യി കൈ​വ​ശം വ​ച്ച് കൃ​ഷി ചെ​യ്ത് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന ഭു​മി​യി​ൽ നി​ന്ന് ഒ​രു കാ​ര​ണ​വ​ശാ​ലും സ​ർ​വ്വേ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് നാ​ട്ടു​കാ​രും പ​റ​യു​ന്നു. തെ​ങ്ങ്, ക​വു​ങ്ങ്, റ​ബ്ബ​ർ തു​ട​ങ്ങി എ​ല്ലാ കാ​ർ​ഷി​ക വി​ള​ക​ളും കൊ​ണ്ട് നി​റ​ഞ്ഞ ഭൂ​മി​യി​ൽ ഇ​വ​യു​ടെ കാ​ല​ദൈ​ർ​ഘ്യം ക​ണ്ടാ​ൽ 40 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ണ്ടെ​ന്ന് ആ​ർ​ക്കും ബോ​ധ്യ​മാ​കു​മെ​ന്നും കൃ​ഷി​ക്കാ​ർ പ​റ​യു​ന്നു.
ഈ ​ഭൂ​മി​യി​ൽ അ​ഞ്ചോ​ളം വീ​ടു​ക​ളു​ണ്ട്. തൊ​ട്ട​ടു​ത്തൊ​ന്നും വ​ന​ഭൂ​മി അ​തി​രി​ല്ലാ​തി​രി​കെ ഈ ​നീ​ക്ക​ത്തി​ൽ മ​റ്റേ​ന്തോ ദു​രു​ഹ​ത​യു​ണ്ടെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ അ​ഭി​പ്രാ​യം. നാ​ദാ​പു​രം എം​എ​ൽ​എ ഇ.​കെ.വി​ജ​യ​ന് ക​ർ​ഷ​ക സം​ഘം കു​ന്നു​മ്മ​ൽ ഏ​രി​യ ക​മ്മി​റ്റി നി​വേ​ദ​നം ന​ൽ​കി. എം​എ​ൽ​എ ബ​ന്ധ​പെ​ട്ട​തി​ന​നു​സ​രി​ച്ച് ജ​ണ്ട​കെ​ട്ട​ൽ സ​ർ​വേ ന​ട​പ​ടി​ക​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച​താ​യി ഡി​എ​ഫ്ഒ പി​ന്നീ​ട് അ​റി​യി​ച്ചു. വ​നം വ​കു​പ്പി​ന്‍റെ ക​ട​ന്നു​ക​യ​റ്റ​ത്തി​നെ​തി​രെ ചു​ര​ണി​യി​ൽ ആ​ക്ഷ​ൻ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ ടി.​എം.​നാ​രാ​യ​ണ​​ൻ കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​ആ​ർ.​വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​കെ. ബാ​ബു, ജോ​യി വ​യ​ല്ലു​ങ്ക​ൽ, ജോ​യി മ​തി​ല​ക​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പി.​എ​ൻ. രാ​ജ​പ്പ​ൻ ക​ൺ​വീ​ന​റും ബി​ജു ടി.​ചെ​യ​ർ​മാ​നു​മാ​യി ആ​ക്ഷ​ൻ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കും. കാ​വി​ലും​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ജി.​ജോ​ർ​ജ്, വാ​ർ​ഡ് അം​ഗം അ​നി​ൽ പ​ര​പ്പു​മ്മ​ൽ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.