റെ​യി​ല്‍​വേ പാ​ള​ത്തി​ല്‍ സ്ഫോ​ട​ക​വ​സ്തു അ​ട്ടി​മ​റിശ്ര​മം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ൽ പോ​ലീ​സ്
Sunday, August 1, 2021 12:52 AM IST
കോ​ഴി​ക്കോ​ട്: റെ​യി​ല്‍​വേ പാ​ള​ത്തി​ല്‍ സ്ഫോ​ട​ക​വ​സ്തു ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ട്ടി​മ​റി ശ്ര​മം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ൽ പോ​ലീ​സ്. സ​മീ​പ​ത്തെ വീ​ട്ടി​ൽ വി​വാ​ഹ സ​മ​യ​ത്തു​പ​യോ​ഗി​ച്ച പ​ട​ക്ക​ത്തി​ന്‍റെ ബാ​ക്കി​യാ​ണ് ട്രാ​ക്കി​ൽ ക​ണ്ടെ​ത്തി​യ​ത് എ​ന്നാ​ണ് ക​രു​തു​ന്ന​ത്.
അ​തേ​സ​മ​യം കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ക​ല്ലാ​യി നെ​ല്ലി​ക്കാ​വ്പ​റ​മ്പി​ൽ സു​ബൈ​ദ മ​ൻ​സി​ലി​ൽ അ​ബ്ദു​ൽ അ​സീ​സി​നെ (34) കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. സ്ഫോ​ട​വ​സ്തു നി​രോ​ധി​ത നി​യ​മ പ്ര​കാ​ര​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ കേ​സെ​ടു​ത്ത​ത്.
വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ക​ല്ലാ​യി ഗു​ഡ്സ് ഷെ​ഡി​ലേ​ക്കു​ള്ള റെ​യി​ല്‍​വേ പാ​ള​ത്തി​ൽ സ്ഫോ​ട​ക വ​സ്തു ക​ണ്ടെ​ത്തി​യ​ത്.
വി​വാ​ഹ സ​മ​യ​ത്ത് ഈ ​ഭാ​ഗ​ത്ത് പ​ട​ക്കം പൊ​ട്ടി​ച്ച​താ​യി നാ​ട്ടു​കാ​ർ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യ​തോ​ടെ​യാ​ണ് ദു​രൂ​ഹ​ത അ​യ​ഞ്ഞ​ത്.
ഐ​സ്ക്രീം ബോ​ളി​ൽ നി​റ​ച്ച നി​ല​യി​ലും പു​റ​ത്തു​മാ​യാ​ണ് സ്ഫോ​ട​ക​വ​സ്തു കാ​ണ​പ്പെ​ട്ട​ത് എ​ന്ന​താ​ണ് ദു​രൂ​ഹ​ത വ​ർ​ധി​പ്പി​ച്ച​ത്.
ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​ന്‍റെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ച്ചാ​ൽ മാ​ത്ര​മേ സ്ഫോ​ട​ക​വ​സ്തു പ​ട​ക്ക​ത്തി​ലേ​താ​ണോ​യെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​നാ​വൂ എ​ന്നാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന പ​ന്നി​യ​ങ്ക​ര പോ​ലീ​സ് പ​റ​യു​ന്ന​ത്.