കോ​വി​ഡ് പ്ര​തി​രോ​ധം: കേ​ന്ദ്ര​സം​ഘം സ്ഥി​തി വി​ല​യി​രു​ത്തി
Monday, August 2, 2021 12:55 AM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​ന് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യം നി​യോ​ഗി​ച്ച പ​ഠ​ന​സം​ഘാം​ഗ​ങ്ങ​ൾ ജി​ല്ല​യി​ലെ​ത്തി. ക​ള​ക്ട​റേ​റ്റി​ല്‍ ജി​ല്ലാ ക​ള​ക്ട​ർ ഡോ.​എ​ൻ. തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി​യു​മാ​യും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ച​ർ​ച്ച ന​ട​ത്തി​യ സം​ഘം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് ചി​കി​ത്സാസം​വി​ധാ​ന​ങ്ങ​ളും വി​ല​യി​രു​ത്തി. കേ​ന്ദ്ര ആ​രോ​ഗ്യ കു​ടും​ബ ക്ഷേ​മ മ​ന്ത്രാ​ല​യം ഡി​എം​സെ​ല്‍ മു​ന്‍ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഡോ. ​പി. ര​വീ​ന്ദ്ര​ൻ, കോ​ഴി​ക്കോ​ട് നാ​ഷ​ണ​ല്‍ സെ​ന്‍​റ​ര്‍ ഫോ​ര്‍ ഡി​സീ​സ് ക​ണ്‍​ട്രോ​ള്‍ അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​കെ. ര​ഘു എ​ന്നി​വ​രാ​ണ് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലേ​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട ടീം.
​കോ​വി​ഡ് വ്യാ​പ​ന നി​ര​ക്കും വാ​ക്സി​നേ​ഷ​ൻ പു​രോ​ഗ​തി​യും സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യവ​കു​പ്പ് അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു.