പേ​രാ​മ്പ്ര​യി​ൽ കു​ട്ടി​ക​ളു​ടെ റേ​ഡി​യോ ഒ​രു​ങ്ങു​ന്നു
Monday, August 2, 2021 12:55 AM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര​യു​ടെ വി​ദ്യാ​ഭ്യാ​സ സാം​സ്ക്കാ​രി​ക മ​ണ്ഡ​ല​ത്തി​ൽ പു​തുച​രി​ത്രം കു​റി​ക്കു​ക​യാ​ണ് കു​ട്ടി​ക​ളു​ടെ റേ​ഡി​യോ​യാ​യ 47.21 റേ​ഡി​യോ പേ​രാ​മ്പ്ര . ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ, ബി​പി​സി, ക​ലാ സാം​സ്കാ​രി​ക രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ധ്യാ​പ​ക​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന 21 അം​ഗ ഡ​യ​റക്ട​ർ ബോ​ർ​ഡാ​ണ് കു​ട്ടി​ക​ളു​ടെ റേ​ഡി​യോ​വി​ന് സാ​ങ്കേ​തി​ക പി​ന്തു​ണ ന​ൽ​കു​ന്ന​ത്. ഉ​പ​ജി​ല്ല​യി​ലെ പ്രീ ​പ്രൈ​മ​റി മു​ത​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് റേ​ഡി​യോ​യി​ൽ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കാം. ഓ​ഗ​സ്റ്റ് 15 ന് ​റി​ലീ​സിം​ഗ് ന​ട​ത്തി ആ​ദ്യപ്ര​ക്ഷേ​പ​ണം ആ​രം​ഭി​ക്കും.
മാ​സ​ത്തി​ൽ ര​ണ്ട് എ​പ്പി​സോ​ഡ​യി ര​ണ്ട് പ്ര​ക്ഷേ​പ​ണം ഉ​ണ്ടാ​കും. ലോ​ഗോ പ്ര​കാ​ശ​നം ബി​ആ​ർ​സി​യി​ൽ വ​ച്ച് ന​ട​ന്നു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ.പ്ര​മോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സി​നി​മ നാ​ട​ക ന​ട​ൻ മു​ഹ​മ്മ​ദ് പേ​രാ​മ്പ്ര മു​ഖ്യാ​തി​ഥിയാ​യി. റേ​ഡി​യോ ഡ​യ​റ​ക്ട​ർ കെ.​എം. ന​സീ​ർ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.
ഡ​യ​റ്റ് പ്രി​ൻ​സി​പ്പൽ കെ. ​പ്രേ​മ​രാ​ജ​ൻ, ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ല​ത്തീ​ഫ് ക​ര​യാ​തൊ​ടി , ബി​പി​സി വി.​പി. നി​ത, എ​ച്ച്എം ഫോ​റം ക​ൺ​വീ​ന​ർ ബി​ജു മാ​ത്യൂ , റേ​ഡി​യോ ഡ​യ​റക്ട​ർ​മാ​രാ​യ വി.​എം. അ​ഷ​റ​ഫ്, കെ. ഷാ​ജി​മ, ആ​ന​ന്ദ് ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​ഗ​മ​ന്‍റ് പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ർ​മാ​രാ​യ ആ​ർ.​കെ. ര​ജീ​ഷ്, സു​രേ​ന്ദ്ര​ൻ പു​ത്ത​ഞ്ചേ​രി, ടി.​കെ.നൗ​ഷാ​ദ്, ചി​ത്ര രാ​ജ​ൻ, സാ​നി​യ ജോ​ർ​ജ്, ഹ​ഫീ​ഫ ടി.​കെ.​വി.​കെ.സൗ​മ്യ, ര​ന്യ മ​നി​ൽ, കെ.​ശ്രീ​രാ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.