ടോം​യാ​സ് പു​ര​സ്കാ​രം എം.​ടിക്കു സ​മ​ർ​പ്പി​ച്ചു
Tuesday, August 3, 2021 1:48 AM IST
കോ​ഴി​ക്കോ​ട്: ഇ​രു​പ​താ​മ​ത് ടോം​യാ​സ് പു​ര​സ്കാ​രം എം.​ടി. വാ​സു​ദേ​വ​ൻ​നാ​യ​ർ​ക്കു കോ​ഴി​ക്കോ​ട്ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കോ​ട്ട​ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല​യു​ടെ മാ​നേ​ജിം​ഗ് ട്ര​സ്റ്റി ഡോ. ​പി.​എം. വാ​രി​യ​ർ സ​മ്മാ​നി​ച്ചു.
പ്ര​സി​ദ്ധ സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി​യും പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന വി.​എ. കേ​ശ​വ​ൻ നാ​യ​രു​ടെ സ്മ​ര​ണ​യ്ക്കാ​യി ടോം​യാ​സ് അ​ഡ്വ​ർ​ടൈ​സിം​ഗ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ര​ണ്ടു​ല​ക്ഷം രൂ​പ​യും ശി​ല്പ​വു​മ​ട​ങ്ങി​യ​താ​ണ് ഈ ​അ​വാ​ർ​ഡ്. ടോം​യാ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ തോ​മ​സ് പാ​വ​റ​ട്ടി എം​ടി​യെ പൊ​ന്നാ​ട​യ​ണി​യി​ച്ചു. അ​നീ​സ് ബ​ഷീ​ർ, മ​റ്റം സെ​ന്‍റ് ഫ്രാ​ൻ​സി​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ പി.​ജെ. സ്റ്റൈ​ജു, ടോം​യാ​സ് ആ​ർ​ട്ട് ഡ​യ​റ​ക്ട​ർ കെ.​എ​സ്. സു​ധീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.