സ്നേ​ഹ​സ്പ​ർ​ശം 2021 പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Wednesday, August 4, 2021 12:55 AM IST
തി​രു​വ​മ്പാ​ടി: വേ​ന​പ്പാ​റ ഹോ​ളി​ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ്നേ​ഹ​സ്പ​ർ​ശം 2021 പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. കു​ട്ടി​ക​ളെ അ​ടു​ത്ത​റി​യു​ക​യും അ​വ​രു​ടെ ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി ആ​വ​ശ്യ​മാ​യ മാ​ന​സി​ക പി​ന്തു​ണ ന​ൽ​കു​ക​യും പു​സ്ത​ക​ങ്ങ​ൾ, മൊ​ബൈ​ൽ​ഫോ​ണു​ക​ൾ തു​ട​ങ്ങി​യ​വ ന​ൽ​കി അ​വ​രെ പ​ഠ​ന​ത്തി​ൽ സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ഈ ​പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സൈ​മ​ൺ കി​ഴ​ക്കേ​കു​ന്നേ​ൽ നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് രാ​ജു മാ​ളി​യേ​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​വഹിച്ചു. പ്രി​ൻ​സി​പ്പ​ൽ ബോ​ബി ജോ​ർ​ജ്, അ​ധ്യാ​പ​ക​രാ​യ കെ. ​പ്ര​മോ​ദ്, ബി​ജു കു​ള​ത്തി​ങ്ക​ൽ, സി​നി മാ​ത്യു, ജി​സ്ന ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ലാ​ബ് അ​സി​സ്റ്റ​ന്‍റ് അ​ല​ൻ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​നാ​യി. വി​വി​ധ ഗ്രൂ​പ്പു​ക​ളാ​യി അ​ധ്യാ​പ​ക​ർ കു​ട്ടി​ക​ളു​ടെ ഭ​വ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും ഓ​ൺ​ലൈ​ൻ പ​ഠ​ന പു​രോ​ഗ​തി വി​ല​യി​രു​ത്തു​ക​യും ആ​വ​ശ്യ​മാ​യ നി​ർ​ദേശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു.