പോ​ലീ​സ് പ​റ​യു​ന്ന നി​ബ​ന്ധ​ന​ക​ൾ അ​നു​സ​രി​ച്ചു ക​ട​ക​ൾ ഇ​ന്ന് തു​റ​ക്കും
Thursday, August 5, 2021 12:24 AM IST
കോ​ഴി​ക്കോ​ട്: ലോ​ക്ഡൗ​ണ്‍ സം​വി​ധാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ളും മാ​റ്റ​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ച​തോ​ടെ വ്യാ​പാ​ര​സ​മൂ​ഹം ആ​ശ്വാ​സ​ത്തി​ല്‍. ഇ​ന്നു മു​ത​ല്‍ ക​ട​ക​ള്‍ തു​റ​ക്കാ​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് നി​യ​മ​സ​ഭ​യി​ല്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ മാ​സ​ങ്ങ​ളാ​യി വ്യാ​പാ​ര​മേ​ഖ​ല​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന പ്ര​യാ​സ​ങ്ങ​ള്‍​ക്ക് അ​റു​തി​യാ​വു​ക​യാ​ണ്.
ന​ഗ​ര​ത്തി​ല്‍ ഒ​രു ദി​വ​സം മാ​ത്ര​മാ​യി​രു​ന്നു ക​ട​ക​ള്‍ തു​റ​ക്കാ​ന്‍ അ​നു​മ​തി. ഇ​ന്നു മു​ത​ല്‍ ക​ട​ക​ള്‍ തു​റ​ക്കാ​നാ​വു​ന്ന​തോ​ടെ ഓ​ണ​ക്കാ​ല​ത്തെ മി​ക​ച്ച ക​ച്ച​വ​ട​ത്തി​ന്‍റെ പ്ര​തീ​ക്ഷ​യി​ലാ​ണ് വ്യാ​പാ​രി​ക​ള്‍.
ക​ഴി​ഞ്ഞ ചെ​റി​യ പെ​രു​ന്നാ​ളി​നും ബ​ലി​പെ​രു​ന്നാ​ളി​നും ക​ട​ക​ള്‍​ക്ക് ഏ​താ​നും ദി​വ​സം തു​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു​വെ​ങ്കി​ലും ക​ച്ച​വ​ടം നാ​മ​മാ​ത്ര​മാ​യി​രു​ന്നു. ഇ​പ്പോ​ള്‍ എ​ല്ലാ ക​ട​ക​ള്‍​ക്കും തു​റ​ക്കാ​ന്‍ അ​നു​മ​തി​യാ​യി​രി​ക്കു​ക​യാ​ണ്. ക​ട​ക​ള്‍ തു​റ​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി​ക​ള്‍ സ​മ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. കോ​ഴി​ക്കോ​ട്ടാ​ണ് സ​മ​ര​മു​ഖം തു​റ​ന്ന​ത്. മി​ഠാ​യി​തെ​രു​വി​ല്‍ ക​ട​ക​ള്‍ തു​റ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​രം ശ​ക്ത​മാ​യി​രു​ന്നു.
പോ​ലീ​സ് വ്യാ​പാ​രി​ക​ള്‍​ക്കു നേ​രെ തി​രി​യു​ന്ന അ​വ​സ്ഥ​യു​മു​ണ്ടാ​യി​രു​ന്നു. പോ​ലീ​സ് പ​റ​യു​ന്ന നി​ബ​ന്ധ​ന അ​നു​സ​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും ക​ട​ക​ൾ തു​റ​ക്കാ​ൻ അ​നു​വ​ദി​ച്ച​ൽ മ​തി​യെ​ന്നു​മാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. ക​ട​ക​ള്‍ തു​റ​ക്കാ​ന്‍ അ​നു​വാ​ദം തേ​ടി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി നേ​തൃ​ത്വം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.
ജി​ല്ല​യി​ല്‍ 2502
പേ​ര്‍​ക്ക് കോ​വി​ഡ്
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 2502 കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. 22 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. സ​മ്പ​ര്‍​ക്കം വ​ഴി 2470 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ ര​ണ്ടു പേ​ര്‍​ക്കും വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന ര​ണ്ട് പേ​ർ​ക്കും ആ​റ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
17415 പേ​രെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി. ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ള്‍, എ​ഫ്എ​ല്‍​ടി​സി​ക​ള്‍, വീ​ടു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 2244 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി നേ​ടി. 14.58 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. രോ​ഗം സ്ഥി​രീ​ക​രി​ച്ച് 25,573 കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. പു​തു​താ​യി വ​ന്ന 3512 പേ​ർ ഉ​ൾ​പ്പ​ടെ 54,344 പേ​ർ ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട് . ഇ​തു​വ​രെ 7,55,830 പേ​ർ നി​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​ക്കി.