തു​ട​ര്‍​ച്ച​യാ​യി 22 വ​ര്‍​ഷ​വും നൂ​റു​ശ​ത​മാ​നം വി​ജ​യം: അ​ഭി​മാ​ന​ത്തോ​ടെ അ​ല്‍​ഫോ​ന്‍​സ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍
Thursday, August 5, 2021 12:24 AM IST
താ​മ​ര​ശേ​രി: തു​ട​ര്‍​ച്ച​യാ​യി 22 വ​ര്‍​ഷ​വും സി​ബി​എ​സ്ഇ പ​ത്താം​ക്ലാ​സ് പ​രീ​ക്ഷ​യി​ല്‍ നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി താ​മ​ര​ശേ​രി അ​ല്‍​ഫോ​ന്‍​സ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ന്‍റെ വി​ജ​യ​ക്കു​തി​പ്പ്. ക​ർ​ക്ക​ശ​മാ​യ സി​ബി​എ​സ്ഇ മൂ​ല്യ​നി​ർ​ണ​യ​ത്തി​ലും 10, 12 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ മി​ക​ച്ച വി​ജ​യ​മാ​ണ് നേ​ടി​യ​ത്.
പ​ത്താം​ക്ലാ​സി​ൽ 56 കു​ട്ടി​ക​ള്‍ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ല്‍ 38 പേ​ര്‍ 90 ശ​ത​മാ​ന​ത്തി​ല​ധി​കം മാ​ര്‍​ക്കു​നേ​ടി. 51 പേ​ര്‍​ക്ക് ഡി​സ്റ്റിം​ഗ്ഷ​ന്‍ ല​ഭി​ച്ചു. ദേ​ശീ​യ ശ​രാ​ശ​രി അ​നു​സ​രി​ച്ച് ഉ​യ​ര്‍​ന്ന മാ​ര്‍​ക്ക് നേ​ടു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ലും ഗ​ണ്യ​മാ​യ വ​ര്‍​ധ​ന​യാ​ണു​ണ്ടാ​യ​ത്. 20 ശ​ത​മാ​നം കു​ട്ടി​ക​ളാ​ണ് ഈ ​ഗ​ണ​ത്തി​ല്‍ ഇ​ടം നേ​ടി​യ​ത്. 496 മാ​ര്‍​ക്കോ​ടെ പാ​ര്‍​വ​ണ കെ. ​ബി​നു ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. 494 മാ​ര്‍​ക്ക് നേ​ടി അ​നൈ​ന മ​രി​യ ജ​യ്‌​സ​ണ്‍ ര​ണ്ടും 493 മാ​ര്‍​ക്കോ​ടെ അ​നി​ക അ​നി​ല്‍ മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി.
പ്ല​സ്ടു പ​രീ​ക്ഷ​യി​ല്‍ 77 കു​ട്ടി​ക​ളാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഇ​വ​രി​ല്‍ 73 പേ​ര്‍ ഡി​സ്റ്റിം​ഗ്ഷ​നോ​ടെ​യും അ​ഞ്ചു​പേ​ര്‍ ഫ​സ്റ്റ് ക്ലാ​സ് നേ​ടി​യും വി​ജ​യി​ക​ളാ​യി. ദി​യാ​ന സ​ലീം, റി​ഥ ജെ​ലോ​ണ്‍, ബി.​ഗാ​യ​ത്രി, കെ. ​ജോ​തി​ക എ​ന്നി​വ​ര്‍ സ്‌​കൂ​ള്‍ ത​ല​ത്തി​ല്‍ മു​ന്‍​നി​ര​ക്കാ​രാ​ണ്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ സി​ബി​എ​സ്ഇ സ​യ​ന്‍​സ് ഗ്രൂ​പ്പി​ല്‍ എ​റ്റ​വും കൂ​ടു​ത​ല്‍ കു​ട്ടി​ക​ള്‍ പ​രീ​ക്ഷ​യെ​ഴു​തി​യ സ്‌​കൂ​ളു​ക​ള്‍​ക്കൊ​പ്പ​മാ​ണ് മ​ല​യോ​ര മേ​ഖ​ല​യി​ലെ ഈ ​വി​ദ്യാ​ല​യ​വും. കോ​വി​ഡ് കാ​ല​ത്ത് ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളും പ​രീ​ക്ഷ​ക​ളും മി​ക​ച്ച രീ​തി​യി​ല്‍ ന​ട​ത്താ​നാ​യ​താ​ണ് ഇ​ത്ത​വ​ണ​യും തി​ള​ക്ക​മാ​ര്‍​ന്ന വി​ജ​യം നേ​ടാ​നാ​യ​തെ​ന്ന് പ്രി​ന്‍​സി​പ്പ​ൽ ഫാ. ​ജി​ല്‍​സ​ണ്‍ ത​യ്യി​ല്‍ പ​റ​ഞ്ഞു.
സ്‌​കൂ​ളി​ന്‍റെ തു​ര്‍​ച്ച​യാ​യു​ള്ള മി​ക​ച്ച വി​ജ​യ​ത്തി​ല്‍ സ്‌​കൂ​ള്‍ ര​ക്ഷാ​ധി​കാ​രി ബി​ഷ​പ് മാ​ര്‍ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍, മാ​നേ​ജ​ര്‍ മോ​ണ്‍. ജോ​ണ്‍ ഒ​റ​വു​ങ്ക​ര, ഡ​യ​റ​ക്ട​ര്‍ ഫാ.​ക​ര്യാ​ക്കോ​സ് മു​ഖാ​ല​യി​ല്‍, പ്രി​ന്‍​സി​പ്പ​ൽ ഫാ. ​ജി​ല്‍​സ​ണ്‍ ത​യ്യി​ല്‍ എ​ന്നി​വ​ര്‍ വി​ജ​യി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും അ​ഭി​ന​ന്ദി​ച്ചു.