ക​ക്ക​യം ഡാം​സൈ​റ്റ് റോ​ഡി​ലെ കു​ഴി​ക​ൾ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ അ​ട​ച്ചു
Thursday, August 5, 2021 12:24 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ക്ക​യം ഡാം ​സൈ​റ്റ് റോ​ഡ് താ​ത്ക്കാ​ലി​ക​മാ​യി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ൻ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രും ഹൈ​ഡ​ൽ ടൂ​റി​സം ജീ​വ​ന​ക്കാ​രും രം​ഗ​ത്ത്. പ്ര​ള​യം, ഉ​രു​ൾ​പൊ​ട്ട​ൽ, ശ​ക്ത​മാ​യ മ​ഴ എ​ന്നി​വ​യാ​ൽ ത​ക​ർ​ന്ന് വാ​ഹ​ന​യാ​ത്ര ദു​ഷ്ക​ര​മാ​യി മാ​റി​യ ക​ക്ക​യം​വാ​ലി മു​ത​ലു​ള്ള ഭാ​ഗ​മാ​ണ് ഇ​വ​ർ ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യ​ത്. പി​ഡ​ബ്ല്യുഡി​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള റോ​ഡാ​ണി​ത്.
റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​കാ​ത്ത​തി​നെ​തി​രേ ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്. ഡാം ​സേ​ഫ്റ്റി എ​ക്സി​ക്യൂ​ട്ടീ​വ് അ​സി. എ​ന്‍​ജീ​നീ​യ​ര്‍ റ​ഹീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​സി. എ​ന്‍​ജീ​നീ​യ​ര്‍ മ​ണി​ക​ണ്ഠ​ൻ, സ​ബ് എ​ന്‍​ജീ​നീ​യ​ര്‍ മു​ഹ​മ്മ​ദ്കു​ട്ടി, ഹൈ​ഡ​ൽ ടൂ​റി​സം മാ​നേ​ജ​ർ ശി​വ​ദാ​സ​ൻ എ​ന്നി​വ​രും പ്ര​വൃ​ത്തി​യി​ൽ പ​ങ്കെ​ടു​ത്തു.