കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങി​യ കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു​കൊ​ന്നു
Friday, September 17, 2021 8:10 AM IST
തി​രു​വ​മ്പാ​ടി: കൂ​ട​ര​ഞ്ഞി​യി​ൽ ജോ​സ് പു​ല​കു​ടി​യു​ടെ കൃ​ഷി​യി​ട​ത്തി​ലെ കൃ​ഷി ന​ശി​പ്പി​ച്ചു കൊ​ണ്ടി​രു​ന്ന കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു​കൊ​ന്നു. വ​നം വ​കു​പ്പി​ന്‍റെ എം​പാ​ന​ൽ ലി​സ്റ്റി​ൽ പെ​ട്ട മം​ഗ​ല​ത്തി​ൽ ജേ​ക്ക​ബ് മാ​ത്യു​വാ​ണ് കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു​കൊ​ന്ന​ത്. 60 കി​ലോ തൂ​ക്ക​മു​ള്ള പ​ന്നി​ക്കു മൂ​ന്നു വ​യ​സ് പ്രാ​യ​മു​ണ്ട്. വ​നം​വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പാ​ശോ​ധ​ന​യ്ക്കു​ശേ​ഷം കാ​ട്ടു​പ​ന്നി​യു​ടെ ജ​ഡം മ​റ​വു ചെ​യ്തു.

പീ​ടി​ക​പാ​റ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എ. ​പ്ര​സ​ന്ന​കു​മാ​ർ , ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ. ​ശി​വ​കു​മാ​ർ, ഫോ​റ​സ്റ്റ് വാ​ച്ച​ർ ഇ.​കെ. മു​ഹ​മ്മ​ദ് എ​ന്നി​വ​ർ ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.
പു​തി​യ ഉ​ത്ത​ര​വു വ​ന്ന​ശേ​ഷം നാ​ലാ​മ​ത്തെ കാ​ട്ടു​പ​ന്നി​യെ​യാ​ണ് പീ​ടി​ക​പാ​റ സെ​ക്ഷ​നി​ൽ വെ​ടി​വെ​ച്ചു​കൊ​ന്ന​ത്. കാ​ട്ടു​പ​ന്നി ശ​ല്യ​മു​ള്ള ക​ർ​ഷ​ക​ർ​ക്ക് വ​നം​വ​കു​പ്പ് ലി​സ്റ്റി​ലു​ള്ള​വ​രു​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​താ​ണെ​ന്ന് താ​മ​ര​ശേ​രി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എം.​കെ. രാ​ജീ​വ് കു​മാ​ർ പ​റ​ഞ്ഞു.