പ്രി​യ അ​ധ്യാ​പി​ക​യെ കാ​ണാ​ൻ 25 വ​ർ​ഷം മു​ന്പ​ത്തെ ഹി​ന്ദി ഉ​ത്ത​ര​ക്ക​ട​ലാ​സു​മാ​യി...
Friday, September 17, 2021 8:10 AM IST
മാ​ന​ന്ത​വാ​ടി: ദേ​ശീ​യ ഹി​ന്ദി ദി​ന​ത്തി​ൽ 25 വ​ർ​ഷം മു​ന്പു ത​ന്നെ പ​ഠി​പ്പി​ച്ച പ്രി​യ​പ്പെ​ട്ട ഹി​ന്ദി ടീ​ച്ച​റെ കാ​ണാ​ൻ വി​ദ്യാ​ർ​ഥി എ​ത്തി​യ​ത് ഒ​ന്പ​താം ക്ലാ​സി​ലെ പ​രീ​ക്ഷ പേ​പ്പ​റു​മാ​യി. ദ്വാ​ര​ക സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹൈ​സ്കൂ​ൾ ഹി​ന്ദി ടീ​ച്ച​റും ഹെഡ്മി​സ്ട്ര​സ് ഇ​ൻ ചാ​ർ​ജു​മാ​യ ബി​ജിയെ കാണാനാണ് ഹി​ന്ദി അ​ധ്യാ​പ​ക​ൻ കൂ​ടി​യാ​യ സു​ഭാ​ഷ് ബാ​ബു എ​ത്തി​യ​ത്.

ത​രു​വ​ണ ചെ​റു​ക​ര സ്വ​ദേ​ശി​യും മ​ല​പ്പു​റം സ്കൂ​ളി​ലെ ഹി​ന്ദി അ​ധ്യാ​പ​ക​നു​മാ​ണ് സു​ഭാ​ഷ് ബാ​ബു. ടീ​ച്ച​റെ കാ​ണാ​ൻ പോ​യ​പ്പോ​ൾ 25 വ​ർ​ഷം മു​ന്പ് ടീ​ച്ച​ർ നോ​ക്കി ന​ൽ​കി​യ പ​രീ​ക്ഷ പേ​പ്പ​റു​മാ​യാ​ണ് പോ​യ​ത്. പ​ല​ർ​ക്കും ഹി​ന്ദി വ​ള​രെ പ്ര​യാ​സ​മാ​യി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ ത​ന്നെ ഹി​ന്ദി​യി​ലേ​ക്ക് കൂ​ടു​ത​ൽ അ​ടു​പ്പി​ച്ച​തും ഒ​ടു​വി​ൽ ഹി​ന്ദി അ​ധ്യാ​പ​ക​നാ​ക്കി മാ​റ്റി​യ​തും ടീ​ച്ച​റി​ന്‍റെ പ്ര​ചോ​ദ​ന​മാ​ണെ​ന്നും സു​ഭാ​ഷ് പ​റ​യു​ന്നു. 25 വ​ർ​ഷം മു​ന്പു പ​ഠി​പ്പി​ച്ചു വി​ട്ട ആ ​പ​ഴ​യ വി​ദ്യാ​ർ​ഥി പ​ഴ​യ ഒ​ന്പ​താം ക്ലാ​സി​ലെ ഹി​ന്ദി പ​രീ​ക്ഷ പേ​പ്പ​റു​മാ​യി ടീ​ച്ച​റെ കാ​ണാ​ൻ വ​ന്ന ക​ഥ കേ​ട്ട​പ്പോ​ൾ ടീ​ച്ച​ർ​ക്ക് മാ​ത്ര​മ​ല്ല സ്കൂ​ളി​ലെ മ​റ്റു അ​ധ്യാ​പ​ക​ർ​ക്കും കൗ​തു​ക​മാ​യി. ലോ​ക ഹി​ന്ദി ദി​ന​ത്തി​ൽ ഹി​ന്ദി​ക്ക് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കാ​ൻ കൂ​ടി​യാ​ണ് ഈ ​ദി​നം തെ​ര​ഞ്ഞെ​ടു​ത്ത​ത് എ​ന്നും സു​ഭാ​ഷ് പ​റ​യു​ന്നു.

ച​ട​ങ്ങി​ൽ നാ​ട്യ​ര​ത്നം മ​നോ​ജ് മാ​സ്റ്റ​ർ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. അ​ധ്യാ​പ​ക​രാ​യ ബി​നു ജെ​യിം​സ്, ബി​ജു അ​ഗ​സ്റ്റി​ൻ, ജോ​ജോ തോ​മ​സ്, സി​സ്റ്റ​ർ ടി.​ജെ. ലൂ​സി, പി. ​ബി​ന്ദു, പ്രീ​ത മേ​രി, വി​നോ​ജ്, ഷി​ജു, ജോ​യി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.